ഐപിഎൽ 206 ട്രേഡിംഗ് വിൻഡോ പ്രാബല്യത്തിൽ വരുമ്പോൾ രാജസ്ഥാൻ റോയൽസ് വിടുമെന്ന് സഞ്ജു സാംസൺ പറഞ്ഞതായി റിപ്പോർട്ട്. 2013 ൽ അരങ്ങേറ്റം കുറിച്ചതു മുതൽ സാംസൺ, റോയൽസിന്റെ ഭാഗമായിരുന്നു, പക്ഷേ കഴിഞ്ഞ സീസണിൽ ക്ലബും താരവും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായി. അതിന്റെ ഭാഗമായിട്ട് തന്നെയാണ് സഞ്ജു ടീം വിടാൻ ഒരുങ്ങുന്നത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ സ്വന്തമാക്കാൻ താൽപ്പര്യമുള്ള ഫ്രാഞ്ചൈസികളിൽ ചെന്നൈ സൂപ്പർ കിംഗ്സും (സിഎസ്‌കെ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) ഉൾപ്പെടുന്നു.
ക്രിക്ക്ബസിന്റെ റിപ്പോർട്ട് പ്രകാരം, രാജസ്ഥാൻ റോയൽസിൽ നിന്ന് തന്നെ റിലീസ് ചെയ്യാൻ സഞ്ജു സാംസൺ ഔദ്യോഗികമായി അഭ്യർത്ഥിച്ചിട്ടുണ്ട്. 11 സീസണുകളായി സാംസൺ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചിട്ടുണ്ട്, 2022 മുതൽ അവരുടെ ക്യാപ്റ്റനാണ്. സഞ്ജുവിനെ ഒരു കാരണവശാലും ടീം ഒഴിവാക്കില്ല എന്ന തരത്തിലുള്ള റിപ്പോർട്ട് ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വന്നത്. പക്ഷെ റോയൽസിൽ തുടരേണ്ടതില്ലെന്ന് സഞ്ജുവിന്റെ കുടുംബം പരസ്യമായി പറഞ്ഞതായി പുതിയ റിപ്പോർട്ടിൽ പറയുന്നു. ഒന്നെങ്കിൽ തന്നെ റിലീസ് ചെയ്യണം എന്നോ പുതിയ സീസണിന് മുമ്പ് ട്രേഡ് ചെയ്യുകയോ ചെയ്യണം എന്ന് സഞ്ജു ആഗ്രഹിക്കുന്നു.
കെകെആറും സിഎസ്‌കെയും സാംസണിൽ ദീർഘകാല താൽപ്പര്യം പുലർത്തിയിട്ടുണ്ട്. 2012 ൽ അരങ്ങേറ്റ സമയത്ത് കെകെആറിന്റെ ഭാഗമായിരുന്നു സഞ്ജു, പക്ഷേ ഫ്രാഞ്ചൈസിയിൽ ഒരു മത്സരം പോലും താരം കളിച്ചിട്ടില്ല. എംഎസ് ധോണിയുടെ പിൻഗാമിയായി കേരള താരത്തെ സിഎസ്‌കെ ലക്ഷ്യമിടുന്നു. സഞ്ജുവിന് പറ്റിയ ഓപ്ഷൻ ചെന്നൈ ആണെന്നാണ് ആരാധകരിൽ ചിലർ പറയുന്നത്.
എന്തായാലും സഞ്ജു സാംസണും അദ്ദേഹത്തിന്റെ ടീം മാറ്റവും സംബന്ധിച്ച ട്വിസ്റ്റ് അവസാനിക്കുന്നില്ല എന്ന് സാരം.













Discussion about this post