മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ കളിക്കളത്തിലെ തനിക്ക് കിട്ടിയ നിരവധി മോശം അനുഭവങ്ങളെക്കുറിച്ച് അടുത്തിടെ വാചാലനായിരുന്നു. അതിൽ ഏറ്റവും പുതിയ വെളിപ്പടുത്താൽ ഞെട്ടിപ്പിക്കുന്ന ഒന്നാണ്. അതിൽ ശ്രീലങ്കയ്‌ക്കോ പാകിസ്താനോ എതിരായ ഇന്ത്യയുടെ പര്യടനത്തിനിടെ സീനിയർ താരങ്ങളിൽ ഒരാൾ തന്റെ കോളറിൽ കുത്തിപ്പിടിച്ചു ദേഷ്യാപെട്ടു എന്നാണ് ഇർഫാൻ പത്താൻ പറഞ്ഞത്.
ബാറ്റിങ് ഓർഡറിൽ ഇർഫാനെ മൂന്നാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്തതിൽ അസ്വസ്ഥനായാണ് ആ താരം ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതെന്നാണ് ഇർഫാൻ പറയുന്നത്. ആ താരം ആരാണ് എന്ന് എടുത്ത് പറഞ്ഞില്ല എങ്കിലും ബാറ്റിംഗ് മികവിൽ തന്നെക്കാൾ മികവ് ഉണ്ടെന്ന് സ്വയം നടിച്ച ഒരു താരമാണ് തന്നോട് മോശമായി പെരുമാറിയത് എന്നും ഇർഫാൻ പറഞ്ഞു.
വാക്കുകൾ ഇങ്ങനെ ;
“ഞാൻ ഒന്നും പറഞ്ഞില്ല; ഞാൻ വളരെ ചെറുപ്പമായിരുന്നു. എന്നെക്കാൾ മികച്ച ബാറ്റ്‌സ്മാൻ ആണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു അദ്ദേഹം. പേരുകൾ എടുത്ത് ഒരാളെ അനാദരിക്കുന്നതിൽ അർത്ഥമില്ല. ക്രിക്കറ്റിൽ സ്ഥിരമായ സൗഹൃദമോ മത്സരമോ ഇല്ല,” ദി ലാലന്റോപ്പുമായുള്ള ഒരു ചാറ്റിനിടെ സംഭവം ഓർമ്മിച്ചുകൊണ്ട് ഇർഫാൻ പത്താൻ പറഞ്ഞു.
“എന്തുകൊണ്ടാണ് അവൻ എന്റെ മുകളിൽ ബാറ്റ് ചെയ്യുന്നത്? എന്ന് അയാൾ പറഞ്ഞിരുന്നു,” ഇർഫാൻ ഓർമ്മിച്ചു.
അദ്ദേഹം തുടർന്ന് പറഞ്ഞത് ഇങ്ങനെ;
” അദ്ദേഹം സീനിയർ താരം ആയിരുന്നു. പക്ഷെ ഒരിക്കലും അത് ദാദ ആയിരുന്നില്ല. സത്യത്തിൽ മറ്റുള്ളവർക്കുവേണ്ടി സ്വന്തം സ്ഥാനം ത്യജിച്ച ഒരാളായിരുന്നു ദാദ. രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, വിവിഎസ് ലക്ഷ്മൺ, സച്ചിൻ ടെണ്ടുൽക്കർ എന്നിവരല്ല അത് എന്ന് ഞാൻ വ്യക്തമാക്കാം. എന്നേക്കാൾ വലിയ ബാറ്റ്സ്മാൻ എന്ന് സ്വയം വിചാരിച്ച ഒരാളായിരുന്നു അയാൾ.”
ആ മത്സരത്തിൽ ആ താരം പെട്ടെന്ന് പുറത്തായെന്നും ഇർഫാൻ പറഞ്ഞു.












Discussion about this post