എം.എസ് ധോണിക്ക് എതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിയച്ചുകൊണ്ട് അടുത്തിടെ രംഗത്ത് വന്നിരുന്നു. താൻ ടീമിൽ നിന്ന് പുറത്താകാൻ കാരണം ധോണി ആണെന്നും ധോണിക്ക് ഹുക്ക കളിക്കുന്ന ശീലം ഉണ്ടായിരുന്നു എന്നും പത്താൻ പറഞ്ഞു. ഇപ്പോഴിതാ ധോണി ഹുക്ക വലിക്കുന്ന ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.
ഇർഫാൻ പത്താൻ പറഞ്ഞത് ഇങ്ങനെ: ‘2008 ൽ ഓസ്‌ട്രേലിയൻ പര്യടനത്തിനിടയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഞാൻ നന്നായി പന്തെറിയുന്നില്ലെന്ന് മഹി ഭായ് പറഞ്ഞു. പരമ്പരയിൽ ഉടനീളം അന്ന് ഞാൻ മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നു. അതിനാൽ തന്നെ ഞാനിക്കാര്യം അദ്ദേഹത്തോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.”
” ഇത് സംബന്ധിച്ച് ധോണിയോട് ചോദിച്ചപ്പോൾ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ് മറുപടി പറഞ്ഞത്. കാര്യങ്ങളൊക്കെ പ്ലാൻ അനുസരിച്ച് തന്നെയാണ് നടക്കുന്നത് എന്നാണ്. ഇങ്ങനെയൊരു മറുപടി ലഭിച്ചാൽ എന്താണ് നമ്മൾ ചെയ്യുക. മൈതാനത്ത് എനിക്ക് സാധ്യമാവുന്നത് ചെയ്യുക എന്നതായിരുന്നു അപ്പോൾ എന്റെ മനസ്സ് പറഞ്ഞത്. വീണ്ടും വീണ്ടും വിശദീകരണം ചോദിച്ച് ആത്മാഭിമാനം കളങ്കപ്പെടുത്തുന്നത് എന്തിനാണ്.’- പത്താൻ പറഞ്ഞു.
“എനിക്ക് ആരുടെയെങ്കിലും മുറിയിൽ ഹുക്ക വലിച്ച് ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നത് ഇഷ്ടമല്ല. എല്ലാവർക്കും അറിയാം. ഈ വിഷയമായൊന്നും അധികം സംസാരിക്കാതെ ഇരിക്കുന്നതാണ് നല്ലത്. ഒരു ക്രിക്കറ്റ് കളിക്കാരന്റെ ജോലി മൈതാനത്ത് മികച്ച പ്രകടനം നടത്തുക എന്നതാണ്, അതാണ് ഞാൻ മുമ്പ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.”
ഓസ്‌ട്രേലിയൻ മുൻ നായകൻ ജോർജ് ബെയ്‌ലിയും ധോണിയുടെ ഹുക്ക വലിക്കുന്ന ശീലത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ഹുക്ക വലിക്കുമ്പോൾ പോലും ധോണിയുടെ മുറി തുറന്നിട്ടിരിക്കുക ആയിരിക്കുമെന്നും യുവതാരങ്ങളെ ധോണി ക്ഷണിക്കുമായിരുന്നു എന്നുമാണ് മുൻ നായകൻ പറഞ്ഞത്.
Smokey start to 2024 MS Dhoni caught on camera smoking Hookah #Dhoni #Thala #MSDhoni pic.twitter.com/KcDWjhGg2B
— Rosy (@rose_k01) January 6, 2024
Discussion about this post