ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ആവേശ പോരാട്ടത്തിൽ ലങ്കയെ സൂപ്പർ ഓവറിൽ തകർത്തെറിഞ്ഞ് ഇന്ത്യ ആവേശ പോരാട്ടത്തിൽ ജയിച്ചു കയറി. സൂപ്പർ ഓവറിലും കളിയുടെ ഡെത്ത് ഓവറിലും മനോഹമാരായി പന്തെറിഞ്ഞ അർശ്ദീപ് സിംഗ് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തപ്പോൾ ടീം ജയം ഉറപ്പിച്ചതാണ്. എന്നാൽ ലങ്കൻ മറുപടിയിൽ തുടക്കത്തിൽ ഞെട്ടി വിറച്ച ഇന്ത്യ ഒരു ഘട്ടത്തിൽ തോൽക്കുമെന്ന് വരെ എത്തി, എന്നാൽ പരിചയസമ്പത്ത് കൊണ്ട് മാത്രം ഇന്ത്യ അവസാനം ജയിച്ചുകയറി.
മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയപ്പോൾ ഇന്ത്യക്കായി പന്തെറിയാൻ എത്തുന്നത് അർശ്ദീപ് ആയിരിക്കുമെന്ന് ഉറപ്പായിരുന്നു. അത് പോലെ തന്നെയാണ് സംഭവിച്ചതും. ശ്രീലങ്കക്കായി ഷാനകയും കുശാൽ പെരേരയുമായിരുന്നു ക്രീസിൽ എത്തിയത്. ആദ്യ പന്തിൽ തന്നെ പെരേരയെ സ്വീപ്പർ കവറിൽ റിങ്കു സിങിന്റെ കൈയിലെത്തിച്ച് അർശ്ദീപ് മനോഹര തുടക്കം ഇന്ത്യക്ക് നൽകി. പകരം ക്രീസിൽ എത്തുന്നത് കാമിന്ദു മെൻഡിസ്. രണ്ടാം പന്തിൽ കിട്ടിയത് 1 റൺസ്. മൂന്നാം പന്തിൽ റൺസില്ല. നാലാം പന്ത് വൈഡ്, വീണ്ടുമെറിഞ്ഞ പന്തിൽ ഒന്നും ചെയ്യാനാകാതെ പോയ ഷാനക ബൈ റൺസിനായി ഓടി. കീപ്പർ സഞ്ജു സാംസൺ അണ്ടർ ആം ത്രോയിലൂടെ വിക്കറ്റ് തെറിപ്പിച്ച് ഷാനകയെ റണ്ണൗട്ടാക്കിയിരുന്നു. ഇതോടെ ലക്ഷ്യം, 3 റൺ എന്ന സന്തോഷത്തിൽ ക്രീസ് വിടാനിരുന്ന ഇന്ത്യൻ താരങ്ങളെ അമ്പയർ തടഞ്ഞു. ഷാനക ആകട്ടെ അമ്പയറുമായി തർക്കിക്കുന്നതും കാണാൻ സാധിച്ചു.
ഷാനകയുടെ റിവ്യൂവിന് പിന്നാലെ ബിഗ് സ്‌ക്രീനിൽ നോട്ട് ഔട്ട് എന്ന തീരുമാനം വന്നു. ” എന്താണ് ഇവിടെ നടക്കുന്നത്” എന്ന രീതിയിൽ ഞെട്ടിയ ഇന്ത്യൻ താരങ്ങളോട് അമ്പയർ കാര്യം വിശദീകരിച്ചു. സഞ്ജു പന്ത് കൈയിൽ ഒതുക്കിയ സമയത്ത് അർഷ്ദീപ് സിംഗ് അപ്പീൽ ചെയ്തിരുന്നു. കീപ്പർ ക്യാച്ചിന് അപ്പീൽ ചെയ്യുകയും അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തതോടെ പന്ത് ഡെഡ് ബോൾ ആയി മാറി. ആ സമയത്താണ് സഞ്ജുവിന്റെ ത്രോ വന്നത്. ഇത് കണ്ടിട്ടാണ് ഷാനക റിവ്യൂ കൊടുത്തതും സേഫ് ആയതും. എന്തായാലും ജീവൻ നിലനിർത്തിയിട്ടും അത് മുതലെടുക്കാൻ താരത്തിനായില്ല. അടുത്ത പന്തിൽ തന്നെ ജിതേഷ് ശർമ്മയ്ക്ക് ക്യാച്ച് നൽകി താരം മടങ്ങി ഇതോടെ ലങ്കൻ ഇന്നിംഗ്‌സും അവസാനിച്ചു. ഇന്ത്യൻ ലക്ഷ്യം മൂന്ന് റൺസ്. ശേഷം സൂര്യകുമാർ- ഗില് സഖ്യം ക്രീസിൽ എത്തി ആദ്യ പന്തിൽ തന്നെ മൂന്ന് റൺസോടി ടീമിനെ ജയിപ്പിച്ചു.
എന്തുകൊണ്ട് സഞ്ജുവിന്റെ ത്രോയിൽ വിക്കറ്റ് വന്നില്ല, നിയമം ഇങ്ങനെ:
1. ഫീൽഡിംഗ് ടീം ആദ്യം അപ്പീൽ ചെയ്തത് ക്യാച്ചിന് വേണ്ടി ആയിരുന്നു
2. ഓൺ-ഫീൽഡ് അമ്പയർ (പരിഗണിച്ച ശേഷം) അപ്പോൾ തന്നെ ഔട്ട് എന്ന് സിഗ്നൽ നൽകുന്നു
3. ആ നിമിഷം, നിയമപ്രകാരം, പന്ത് ഡെഡ് ആയി മാറുന്നു
4. തുടർന്ന് ബാറ്റർ (ഷാനക) റിവ്യൂ എടുക്കുന്നു. അൾട്രാഎഡ്ജിൽ എഡ്ജ് ഇല്ലെന്ന് വ്യക്തമാകുന്നു.
5. ആദ്യത്തെ അപ്പീൽ ക്യാച്ചിന് വേണ്ടി ആയിരുന്നല്ലോ, അതിന് അമ്പയർ ഔട്ട് വിധിക്കുകയും ചെയ്‌തു. അമ്പയർ ഔട്ട് വിളിക്കുന്ന നിമിഷം തന്നെ ആ പന്ത് ഡെഡ് ബോൾ ആകുകയാണ് ചെയ്തത്. സഞ്ജുവിന്റെ ത്രോ വരുന്നത് ആകട്ടെ അമ്പയർ വിരൽ ഉയർത്തിയതിന് ശേഷം ആയിരുന്നു. അർശ്ദീപ് അപ്പീൽ ചെയ്തില്ലായിരുന്നു എങ്കിൽ റണ്ണൗട്ട് ആയി ഷാനക മടങ്ങുമായിരുന്നു
Brilliance.. brilliance all around.
Some try to nitpick a lone catch drop from the last match to overlook his fantastic glove work in this Asia Cup.
Hate is short living when ability takes over. Sanju Samson is a serious asset behind the stumps.🤍
pic.twitter.com/L78gw9Nqb0— Nirupam J R (@nirupam_j) September 26, 2025
Discussion about this post