ഇതിഹാസം എം.എസ്. ധോണി 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) കളിക്കുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഇപ്പോഴിതാ ധോണി തന്റെ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ അത് ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരെ അസ്വസ്ഥരാക്കിയിരിക്കുകയാണ്.
സി.എസ്.കെയുടെ ബദ്ധവൈരികളായ മുംബൈ ഇന്ത്യൻസിന്റെ (എം.ഐ) ജേഴ്‌സി ധരിച്ച ധോണിയെയാണ് ചിത്രത്തിൽ കണ്ടത്. ഇരു ടീമുകളുടെയും ആരാധകർ ഈ ചിത്രം ഇന്റർനെറ്റിൽ വ്യാപകമായി പങ്കിട്ടു. ധോണിക്ക് സ്നേഹം മുംബൈയോട് ആണെന്ന് പറഞ്ഞ് മുംബൈ ഇന്ത്യൻസ് ആരാധകർ വന്നപ്പോൾ ഈ തലക്ക് ഇത് എന്താണ് പറ്റിയത് എന്നാണ് ചെന്നൈ ആരാധകർ ചോദിക്കുന്നത്.
ഒരുപക്ഷെ ധോണിയുടെ അവസാന സീസൺ ആയിരിക്കെ ഇനി തല എങ്ങാനും ചെന്നൈ വിടുമോ എന്നും സംശയിക്കുന്നവർ ഏറെയാണ്. എന്നാൽ മുംബൈ ഇന്ത്യൻസിന്റെ ഔദ്യോഗിക പരിപാടിയിലോ മറ്റോ അല്ല ധോണി പങ്കെടുത്തിരിക്കുന്നത്. തന്റെ സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളിച്ചതിന് ശേഷമെടുത്ത ചിത്രമാണ്. അതിനാൽ മറ്റൊരു ജേഴ്സി അണിഞ്ഞതിൽ ആരും കൂടുതൽ അർത്ഥങ്ങൾ കണ്ട് പിടിക്കേണ്ട എന്നും വാദിക്കുന്നവരും ഏറെയാണ്.
ചെന്നൈ സൂപ്പർ കിങ്‌സ് വലിയ ഒരു മാറ്റത്തിനാണ് ഈ സീസണിൽ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം അവസാന സ്ഥാനക്കാരായി പോരാട്ടം അവസാനിപ്പിച്ചാൽ വലിയ ഒരു തിരിച്ചുവരവാണ് സീസണിൽ ടീം ലക്ഷ്യമിടുന്നത്.
Dream come true. Atleast off the field, Thala Dhoni wears the Mumbai Indians shirt. pic.twitter.com/Lxsd0SmWdD
— Krishna Anand (@KrishnaAnand_) October 7, 2025
Discussion about this post