ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐപിഎൽ 2026 മിനി-ലേലം ഡിസംബർ 13-15 വിൻഡോയിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 15 ആയിരിക്കുമെന്ന് ക്രിക്ക്ബസിലെ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. വരാനിരിക്കുന്ന സീസണിലേക്ക് നിലനിർത്തിയതും വിട്ടയച്ചതുമായ കളിക്കാരുടെ പട്ടിക എല്ലാ ഫ്രാഞ്ചൈസികളും അന്ന് സമർപ്പിക്കേണ്ടതുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ചെന്നൈ സൂപ്പർ കിങ്‌സ് 5 ഐപിഎൽ കിരീടം നേടിയ സംഘമാണ്. എന്നാൽ കഴിഞ്ഞ സീസണിലെ നിരാശപ്പെടുത്തിയ പ്രകടനത്തിന് ശേഷം വമ്പൻ മാറ്റത്തിനാണ് ചെന്നൈ ഇത്തവണ ഒരുക്കുന്നത്. ചില പ്രമുഖ താരങ്ങളെ ചെന്നൈ ഒഴിവാകും എന്ന് റിപ്പോർട്ടുകൾ.
ദീപക് ഹൂഡ, വിജയ് ശങ്കർ, രാഹുൽ ത്രിപാഠി, സാം കറൻ, ഡെവൺ കോൺവേ എന്നിവരും സിഎസ്‌കെയുടെ റിലീസ് ലിസ്റ്റിലുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആർ. അശ്വിന്റെ വിരമിക്കലിനുശേഷം സിഎസ്‌കെയുടെ പേഴ്സിൽ 9.75 കോടി രൂപ കൂടി ചേർത്തിട്ടുണ്ട്, ആ പണം മിനി-ലേലത്തിൽ അവർക്ക് ഉപയോഗപ്രദമാകും.
അടുത്ത സീസണിൽ ധോണി കളിക്കും എന്ന് തന്നെയാണ് ചെന്നൈ ക്യാമ്പിലെ പ്രതീക്ഷ.
Discussion about this post