പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, കൊച്ചിൻ ഹനീഫ, ജഗദീഷ്, സുകുമാരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനെത്തിയ കോമഡി ചിത്രമാണ് കാക്കക്കുയിൽ. ജോലിതേടി ബോംബെയിൽ എത്തിയ ശിവരാമൻ (മോഹൻലാൽ) പഴയ സുഹൃത്ത് ഗോവിന്ദൻകുട്ടിയെ (മുകേഷ്) കണ്ടുമുട്ടുന്നു. ശേഷം ഇവർ പണമുണ്ടാക്കാൻ ഒരു ബാങ്ക് കൊള്ളയടിയുടെ ഭാഗമാകുന്നു. കേസിൽ നിന്നും പോലീസിൽ നിന്നും രക്ഷപ്പെടാൻ ഗോവിന്ദൻകുട്ടി ഒരു ഐഡിയ ഉണ്ടാക്കുന്നു.
അന്ധരായ തമ്പുരാനും തമ്പുരാട്ടിയും താമസിക്കുന്ന( നെടുമുടി വേണു, കവിയൂർ പൊന്നമ്മ) തുടങ്ങിയവരുടെ കൊച്ചുമകനായി ശിവരാമനോട് വീട്ടിൽ കയറാൻ മുകേഷിന്റെ കഥാപാത്രം ആവശ്യപ്പെടുന്നു. എന്നാൽ ശിവരാമനും ഗോവിന്ദൻകുട്ടിയും ഒരിക്കലും വിചാരിക്കാത്ത പണികളാണ് അവരെ അവിടെ കാത്തിരുന്നത്. ശേഷം ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സിനിമ ചർച്ച ചെയ്യുന്ന പ്രമേയം. എന്തായാലും സിനിമയിലെ ഒരു ഡയലോഗ് പറയുമ്പോൾ തനിക്ക് ഉണ്ടായിരുന്ന ഒരു പേടിയും ശേഷം പ്രിയദർശൻ എന്താണ് അതുമായി ബന്ധപ്പെട്ട് തന്നോട് പറഞ്ഞതെന്നും പറയുകയാണ് മുകേഷ് ഒരു അഭിമുഖത്തിൽ.
” അന്ധരായ തമ്പുരാന്റെയും തമ്പുരാട്ടിയുടെയും കഥാപാത്രം ശരിക്കും ആരും കണ്ടാലും വിഷമം തോന്നുന്ന ആളുകളാണ്. അവരുടെ കൊച്ചുമകൻ യഥാർത്ഥത്തിൽ മരിക്കുന്നു. അവരെ വട്ടുകളിപ്പിക്കുകയാണ് ഞാനും ലാലും. സിനിമയിൽ വേണുച്ചേട്ടനും ചേച്ചിയും കൂടിയും കൊച്ചുമകനായി ഒരു നിധി സൂക്ഷിക്കുന്ന ഒരു കാര്യം പറയുന്നുണ്ട്. ശേഷം കുടുംബത്തിൽ ഉള്ളവർ എല്ലാം നിധി വേണം എന്ന് പറഞ്ഞ് വഴക്കുണ്ടാക്കുന്നു. അവസാനം നിധി എടുത്ത് വേണു ചേട്ടൻ എറിയുമ്പോൾ പ്രതീക്ഷയോടെ ഇരുന്ന എല്ലാവരെയും ഞെട്ടിച്ച് അത് മുഴുവൻ മഞ്ചാടികുരു ആയിരുന്നു. കൊച്ചുമകനായി അവർ സൂക്ഷിച്ചുവെച്ച നിധി ഇതാണെന്ന് അറിഞ്ഞ എല്ലാവരും അതോടെ മടങ്ങുന്നു.”
” ശേഷം ലാലും നെടുമുടി ചേട്ടനും കൂടിയാണ് അതെല്ലാം പെറുക്കി വെക്കുന്നത്. അപ്പോൾ എന്റെ ഡയലോഗ് ” കിളവന് ഭ്രാന്ത്” എന്നായിരുന്നു. ഞാൻ പ്രിയനോട് പറഞ്ഞു, ഈ ഡയലോഗ് വേണ്ട സങ്കട രംഗമാണ്. ഇത് പറഞ്ഞാൽ ശരിയാകില്ല എന്നൊക്കെ. എന്നാൽ പ്രിയന് ആകട്ടെ ഒരു സംശയവും ഇല്ലായിരുന്നു. ആ ഡയലോഗ് ഞാൻ അൽപ്പം മോഡ് മാറ്റി പറഞ്ഞു. ശേഷം തിയേറ്ററിൽ വമ്പൻ കൈയടിയാണ് അതിന് കിട്ടിയത്.”
ഇന്നും ഏറെ ആരാധകരുള്ള ചിത്രമാണ് കാക്കകുയിൽ.
Discussion about this post