മമ്മൂട്ടി, ലാലു അലക്സ്, തിലകൻ, ഉർവശി, സുനിത, ശാരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനെത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് മൃഗയ. മമ്മൂട്ടി, ഒരു നായാട്ടുകാരനായി വേഷമിട്ട ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള കേരളസംസ്ഥാനസർക്കാർ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചപ്പോൾ സംവിധായകൻ ഐവി ശശിക്ക് മികച്ച സംവിധായകനുള്ള കേരളസംസ്ഥാന അവാർഡും ലഭിച്ചു.
പുലിയുടെ ശല്യം കാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളെ രക്ഷിക്കാൻ തിലകൻ അവതരിപ്പിച്ച പനങ്ങോടനച്ചനും നാട്ടിലെ പ്രമാണി ഫീലിപ്പോസ് മുതലാളിയും ചേർന്ന് ഒരു വേട്ടക്കാരനെ കൊണ്ടവരുന്നു. തുടർന്ന് വേട്ടക്കാരനായ മമ്മൂട്ടി കഥാപാത്രം നാട്ടുകാർക്ക് ഒരു ശല്യമായി മാറുകയാണ്. പിന്നെ ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.
അഭിനയിച്ച എല്ലാവരും വളരെ ഭംഗിയായി തങ്ങൾക്ക് കിട്ടിയ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ചിത്രത്തിൽ എടുത്ത് പറയേണ്ട ഒരു പേരായിരുന്നു ഭീമൻ രഘുവിന്റെ കുഞ്ഞച്ചൻ എന്ന കഥാപാത്രം. തുടക്കത്തിൽ മമ്മൂട്ടിയുടെ ശത്രുവായ കുഞ്ഞച്ചന് പേ വിഷം എട്ടുകഴിഞ്ഞപ്പോൾ രക്ഷിക്കാനെത്തിയത് വാറുണ്ണി ആയിരുന്നു. ആ സീനിനെക്കുറിച്ചുള്ള ഓർമകളാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത്. വാക്കുകൾ ഇൻകം:
” ഞാനാണ് ആ സീനിൽ അഭിനയിക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. 10 – 12 ദിവസം ഷൂട്ടിങ് കഴിഞ്ഞപ്പോൾ ആണ് ഐവി ശശി വിളിച്ചിട്ട് നാളെ നിനക്ക് ഷൂട്ട് ഉണ്ടെന്ന് പറഞ്ഞത്. അതുവരെ എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നില്ല. ഈ പേ വിഷ ഏറ്റതിന് ശേഷമുള്ള സീൻ ആണ് എടുക്കുന്നത് എന്ന് തിരക്കഥാകൃത്ത് ലോഹിതദാസ് വന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ ഇതൊക്കെ എങ്ങനെ ചെയ്യും എന്ന് ആലോചിച്ചു. എന്തായാലും ഒരു ദിവസം സെറ്റിൽ നിന്ന് അനുമതി മേടിച്ചിട്ട് കൂട്ടുകാരുമൊത്ത് ഒരു ഡോക്ടറെ കാണാൻ പോയി. പേ വിഷം ബാധിച്ച ഒരാളെ ദൂരെ നിന്ന് കണ്ടു. ശേഷം സെറ്റിലെത്തിയ ഞാൻ ആ കഥാപാത്രമായി അഭിനയിച്ചു. മമ്മൂട്ടിയും ഞാനുമൊത്തുള്ള ആ സീൻ സെറ്റിൽ എല്ലാവരെയും കരയിപ്പിച്ചു. മമ്മൂട്ടി ശരിക്കും കരഞ്ഞു പോയി. അത്ര ആഴത്തിലുള്ള സീനായിരുന്നു അത്.”
എന്തായാലും മമ്മൂട്ടിയോടൊപ്പം തന്നെ ഭീമൻ രഘുവിന്റെ സിനിമ ജീവിതത്തിലും ഈ ചിത്രം
Discussion about this post