ഹർഭജൻ സിങ്ങും സച്ചിനും തമ്മിലുള്ള സൗഹൃദം ഏവർക്കും അറിവുള്ള കാര്യമാണല്ലോ. സച്ചിനുശേഷമാണ് കരിയർ ആരംഭിച്ചത് എങ്കിലും ടീമിലെത്തിയ കാലം മുതൽ ഹർഭജൻ സച്ചിനുമായി നല്ല ബന്ധം പങ്കിടുന്നു. ഇരുവരുടെയും നല്ല ബന്ധം കാണിക്കുന്ന പല കഥകളും നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ചിലത് നമുക്ക് അത്ര പരിചിതമല്ല.
സച്ചിൻ ടെണ്ടുൽക്കറെ ആദ്യമായി കണ്ടപ്പോൾ, ബാറ്റിംഗ് പരിശീലനത്തിനിടെ ഹെൽമെറ്റ് ക്രമീകരിക്കുന്ന സച്ചിന്റെ ശീലത്തെക്കുറിച്ച് ഹർഭജൻ സിങിന് അറിയിലായിരുന്നു. തന്റെ ആദ്യകാലങ്ങളിൽ, സച്ചിന്റെ തലയാട്ടൽ തന്നെ വിളിക്കാനുള്ള സൂചനയായി യുവ ബൗളർ തെറ്റായി വ്യാഖ്യാനിച്ചു, ഇത് നയിച്ചതോ വലിയ തമാശയിലേക്കായിരുന്നു.
90 കളുടെ മധ്യത്തിൽ, ഹർഭജൻ ടീമിലെത്തിയ സമയം. എല്ലാവരുമായി നല്ല ബന്ധമൊക്കെ സ്ഥാപിച്ച് പേര് സമ്പാദിക്കാനുള്ള ശ്രമത്തിലായിരുന്നു അയാൾ. ഒരു ദിവസം നെറ്റ്സിൽ സച്ചിന് പന്തെറിയുകയായിരുന്നു അദ്ദേഹം. ഓരോ ഡെലിവറിക്കും ശേഷവും, സച്ചിൻ അടുത്ത പന്ത് നേരിടുന്നതിന് മുമ്പ് തന്റെ അയഞ്ഞ ഹെൽമെറ്റ് ക്രമീകരിക്കാൻ തലയാട്ടുമായിരുന്നു.
ഈ ശീലത്തെക്കുറിച്ച് പരിചയമില്ലാത്ത ഹർഭജൻ, സച്ചിൻ എന്തെങ്കിലും ചോദിക്കാൻ തന്നോട് തലയാട്ടുകയാണെന്ന് കരുതി സച്ചിന്റെ അടുത്തേക്ക് എത്തും. ഇടയ്ക്കിടെ ഹർഭജൻ തന്റെ അടുത്തേക്ക് വരുന്നത് കണ്ട സച്ചിൻ ദേഷ്യപ്പെട്ട്, നീ എന്താണ് ഇങ്ങനെ ഇടയ്ക്കിടെ എന്റെ അടുത്തേക്ക് വരുന്നത് എന്ന് ചോദിച്ചു. ഹർഭജൻ ആകട്ടെ പേടിച്ചിട്ട് ഒന്നും മിണ്ടിയില്ല.
ശേഷം കുറെ വർഷങ്ങൾക്ക് ശേഷമാണ് ഹർഭജൻ തനിക്ക് സംഭവിച്ച അബദ്ധത്തെക്കുറിച്ച് സച്ചിനോട് പറഞ്ഞത്.
Discussion about this post