Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Article

വ്യാഖ്യാന കലയുടെ വിപ്ലവകോണ്‍ഗ്രസിന് കൂടി കൊടി താഴ്ന്നു ;മലയാള നിഘണ്ടു തിരുത്താന്‍ ഇനി മൂന്ന് വര്‍ഷം കാത്തിരിക്കാം

by Brave India Desk
Mar 2, 2015, 11:47 am IST
in Article
Share on FacebookTweetWhatsAppTelegram

നാല് സി.പി.എമ്മുകാർ ഒത്തു ചേർന്ന് സംസാരിച്ചാൽ ഏറ്റവും പണി ആർക്കാണ് എന്ന് പറയാമോ…??!! എതിർപാർട്ടിക്കാർക്കോ സ്വന്തം കാരണവർക്കോ ഒന്നുമല്ല; മലയാളം നിഘണ്ടു അച്ചടിക്കുന്ന കമ്പനിക്കാർക്കാണ് ഉറക്കം നഷ്ടപ്പെടുക..!!!

ആലപ്പുഴയിലെ സമ്മേളനം അവസാനിച്ചത് വിപ്ലവാത്മകമായ ഒരു കണ്ടുപിടുത്തവുമായിട്ടാണ്..!! കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ വേറെയാരുമല്ല; പുതിയ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ..!! പാർട്ടി വിരുദ്ധനും പാർട്ടി വിരുദ്ധമനോഭാവമുള്ളവനും തമ്മിലുള്ള അജഗജാന്തരം എത്ര മനോഹരമായാണ് അദ്ദേഹം നമുക്ക് വർണ്ണിച്ചു തന്നത്..??!! വി.എസ്സിനെ പാർട്ടി വിരുദ്ധൻ എന്ന് വിശേഷിപ്പിച്ച റിപ്പോർട്ട് വീണ്ടും ഒന്ന് വിശകലനം ചെയ്തപ്പോഴാണ് അദ്ദേഹത്തിന് ഈ വ്യത്യാസം മനസ്സിലായതത്രേ..!! വി.എസ് പാർട്ടി വിരുദ്ധനല്ല; പാർട്ടി വിരുദ്ധമനോഭാവം എന്ന മാരകരോഗം പിടിപെട്ട ഒരു പാവം മനുഷ്യൻ മാത്രമാണ് എന്ന കോടിയേരിഭാഷ്യം കേട്ട് കരഞ്ഞു പോയി..!! വി.എസ്സിനെ ഓർത്തല്ല; വിരുദ്ധതയും വിരുദ്ധമനോഭാവവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെയാണല്ലോ ഇത്രയും നാൾ ജീവിച്ചത് എന്നോർത്താണ് കണ്ണ് നിറഞ്ഞത്..!! എന്തായാലും പുതിയ സൂക്തം പ്രകാരം പാർട്ടി വിരുദ്ധനു പാർട്ടി വിരുദ്ധ മനോഭാവം ഉണ്ടാകണമെന്നില്ല; പാർട്ടി വിരുദ്ധമനോഭാവമുള്ളവൻ പാർട്ടി വിരുദ്ധനായിക്കൊള്ളണമെന്നുമില്ല…!! യേത്..???!! കണ്ണ് നിറയുന്നതായി തോന്നുന്നില്ലേ..??!! അതാണ് പറഞ്ഞത്..!! ഇനി നിഘണ്ടു തിരുത്താതെ വേറെ എന്താ ഒരു വഴി..??!!

Stories you may like

കമ്യൂണിസ്റ്റ് ഭീകരതയുടെ നെടുംതൂൺ തകർന്നു: ആരാണ് നമ്പാല കേശവ റാവു എന്ന ബസവരാജു?

കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ചരിത്രനേട്ടം; സി.പി.ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവരാജു അടക്കം 27 ഭീകരർ കൊല്ലപ്പെട്ടു

നിഘണ്ടു പ്രസാധകർക്ക് പണി കൊടുക്കുന്നതിൽ മുൻ സെക്രട്ടറിയും തീർത്തും മോശമല്ലായിരുന്നു..!! നാട്ടുകാരൻ ജയരാജൻ കോടതിയെക്കേറി ശുംഭൻ എന്ന് വെച്ചുകാച്ചിയപ്പോൾ ആദ്യം തോളിൽത്തട്ടി അഭിനന്ദിച്ചു വിട്ടതാണ്..!! പക്ഷെ കോടതി പുറകേ ചെന്ന് ചെവിക്കു പിടിക്കുന്നത് കണ്ടപ്പോഴാണ് സെക്രട്ടറിയ്ക്ക് വിശകലനബുദ്ധി ഉണർന്നത്..!! അതായത് കണ്ണൂരിലെ ചില പഞ്ചായത്തുകളിൽ കണ്ടു വരുന്ന മലയാളം നിഘണ്ടുവിൽ ഈ വാക്കിൻറെ അർത്ഥം പ്രകാശം പരത്തുന്നവൻ എന്നാണത്രേ..!! വ്യാഖ്യാനം കേട്ട് ജഡ്ജിയുടെ കണ്ണും നിറഞ്ഞു എന്നാണ് കേട്ടത്..!! നിറഞ്ഞ കണ്ണുകളോടെ ജഡ്ജി ജയരാജനെ അഴിയെണ്ണാൻ പറഞ്ഞു എന്നത് വേറെ കാര്യം..!!! ഈ കേസിൽ നിന്ന് ജയരാജനെ ഊരിയെടുക്കാൻ വേണ്ടി പുരാണം വരെ സെക്രട്ടറി പരതി നോക്കി..!! സുംഭ-നിസുംഭന്മാരിലെ സുംഭനെ പിടിച്ച് ശുംഭൻ ആക്കി നോക്കി..!! സുംഭനു പിന്നെ ചോദിക്കാനും പറയാനും ആരുമില്ലാത്തത് കൊണ്ട് വേറെ പ്രശ്നം ഒന്നും ഉണ്ടായില്ല..!! പക്ഷെ ജഡ്ജി അതേ ചിത്രകഥ വായിച്ചിട്ടുള്ളത് കൊണ്ട് ആ വാദം ഏശിയില്ല…!!!

കെ.സുധാകരൻ, ജയരാജന്മാർ, മണിയാശാൻ തുടങ്ങിയവർക്കായി പാർട്ടി വക ഒരു വ്യാഖ്യാനസംഘം തന്നെയുണ്ട്..!! ഒരിടയ്ക്ക് ഈ പറഞ്ഞ കൂട്ടത്തിൽ ഒരെണ്ണമെങ്കിലും ഒരിടത്തെങ്കിലും ചെന്ന് തെറി പറയാത്ത ദിവസം ഉണ്ടായിരുന്നില്ല..!! പറഞ്ഞു പിടിച്ച് പുലിവാലായിക്കഴിയുമ്പോൾ വ്യാഖ്യാനസംഘം ഇറങ്ങും..!! സുധാകരൻറെത് വാമൊഴി സൗന്ദര്യം, ജയരാജന്റെത് നാട്ടുഭാഷ, മണിയാശാൻ സമം മലയോരനിഷ്കളങ്കത..!!!നമ്മുടെ നാട്ടിൻപുറത്തെയും ഗ്രാമങ്ങളിലെയും മലയോരമേഖലയിലെയും സാധാരണക്കാരെല്ലാം പച്ചത്തെറി പറഞ്ഞുകൊണ്ടാണ് രാവിലെ എഴുന്നേൽക്കുന്നത് എന്നല്ലേ ഇതൊക്കെ കേൾക്കുമ്പോൾ തോന്നുക..??!!

വ്യാഖ്യാനകലയുടെ സ്ഥാപകൻ ഈ പറഞ്ഞവരൊന്നും അല്ല കേട്ടോ…!! പണ്ട് തൊണ്ണൂറുകളുടെ മധ്യത്തിൽ സാക്ഷാൽ നമ്പൂതിരിപ്പാട് തന്നെ ഒരു കിടുക്കൻ വ്യാഖ്യാനം നടത്തി..!! ഏതോ ഒരു പ്രസംഗത്തിൽ ആവേശം മൂത്ത് അദ്ദേഹം ഗാന്ധിജിയെ കേറി വിളിച്ചത് മതമൗലികവാദി എന്നാണ്..!! അന്ന് ഇന്നത്തെപ്പോലെ ഫേസ്ബുക്ക്‌ വിപ്ലവകാരികളൊന്നും ഉണ്ടായിരുന്നില്ലല്ലോ…??!! എന്തായാലും വിവാദം കൊഴുത്തു..!! തൊട്ടടുത്ത ദിവസമാണ് ആ വെളിപാടുണ്ടായത്..!! നമ്പൂതിരിപ്പാട് ഗാന്ധിജിയെ വിളിച്ചത് മതമൗലികവാദി എന്നല്ല; മതമൗലികതാവാദി എന്നാണത്രേ…!! മതമൗലികവാദിയ്ക്ക് മതമൗലികതാവാദം ഉണ്ടാകണം എന്നില്ല; മറിച്ചും നിർബന്ധമില്ല..!! എന്തായാലും ആദ്യത്തേത് കൊടിയ അപരാധം ആണെങ്കിലും രണ്ടാമത്തേതിന് അത്ര കുഴപ്പമില്ലത്രേ ..!! മാത്രമല്ല, രണ്ടാമത്തേത് അൽപം ഉണ്ടാകുന്നത് നല്ലതാണ് എന്ന് വരെ വ്യാഖ്യാനിച്ചു കളഞ്ഞു അന്നത്തെ പു.ക.സക്കാർ..!!

അടുത്ത സംസ്ഥാനസമ്മേളനം മൂന്നു വർഷം കഴിഞ്ഞേയുള്ളൂ..!! ആശ്വാസം..!! അതിനുള്ളിൽ എത്ര തവണ മലയാളനിഘണ്ടു തിരുത്തേണ്ടി വരും എന്നറിയില്ല..!!ഇങ്ങനെപോയാൽ ശ്രീകണ്ഠേശ്വരം ഒരിക്കൽക്കൂടി വന്ന് ശബ്ദതാരാവലി തിരുത്തി എഴുതേണ്ടി വരുമോ എന്നൊരു സംശയമേ ഉള്ളൂ..!!!

 

Tags: cpivscpmvs achuthanandancpimkerala news paperPENDRIVEnandhikeshanCommunistPinarayi
ShareTweetSendShare

Latest stories from this section

Coimbatore car bomb blast site aftermath

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസ്: അഞ്ച് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചപ്പോൾ വെളിവായത് വൻ ഗൂഢാലോചന

എന്റെ അമ്മയുടെ സ്നേഹം കിട്ടാൻ ഭാഗ്യമില്ലായിരുന്നു; ചേച്ചിയിലൂടെ എനിക്കത് കിട്ടി; അടുത്ത ജന്മത്തിൽ ചേച്ചിയുടെ മകളായി ജനിക്കണം ; ഹൃദയസ്പർശിയായ കുറിപ്പ്

ജോലിക്ക് പോകും മുൻപ് ഭാര്യയ്ക്ക് സ്‌നേഹ ചുംബനം നൽകാറുണ്ടോ? ആയുസ് നാല് വർഷം കൂടി വർദ്ധിക്കുമെന്ന് പഠനം

ഗോധ്രയിൽ സംഭവിച്ചതെന്ത് ; കോടതിവിധിയിൽ പറയുന്നതിങ്ങനെ

Discussion about this post

Latest News

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies