ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ്. നാല് സംസ്ഥാനങ്ങളിലാണ് പരിശോധന എൻഐഎയുടെ പരിശോധന തുടരുന്നത്. കേന്ദ്രങ്ങളിൽ നിന്നും അന്വേഷണ സംഘത്തിന് നിർണായക രേഖകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രാവിലെ മുതലാണ് അതീവ രഹസ്യമായി എത്തിയ എൻഐഎ പരിശോധന ആരംഭിച്ചത്. പഞ്ചാബ്, യുപി, ബിഹാർ, ഗോവ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിലാണ് പരിശോധന. ബിഹാറിൽ പോപ്പുലർ ഫ്രണ്ടിന്റെ 12 കേന്ദ്രങ്ങളിൽ പരിശോധന തുടരുന്നുണ്ട്. ഉത്തർപ്രദേശിൽ രണ്ടിടങ്ങളിലും പരിശോധന പുരോഗമിക്കുകയാണ്. പഞ്ചാബിലെ ലുധിയാനയിലും ഗോവയിലുമാണ് പരിശോധന നടക്കുന്നത്.
നിരോധനത്തിന് ശേഷവും ബിഹാറിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ സജീവമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ 12 കേന്ദ്രങ്ങളിൽ എൻഐഎ സംഘം എത്തിയിരിക്കുന്നത്. സമാന രീതിയിൽ 15 സംസ്ഥാനങ്ങളിലെ 93 കേന്ദ്രങ്ങളിൽ നടത്തിയ ശക്തമായ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയത്.
രാജ്യത്ത് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഏർപ്പെട്ടിരുന്നതായാണ് ഇതുവരെ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുകയായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി വിദേശത്ത് നിന്നുൾപ്പെടെ വൻ തുക സംഘടന കൈപ്പറ്റിയിട്ടുണ്ട്. അന്യമതസ്ഥരെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് അനുയായികൾക്ക് ആയുധ പരിശീലനവും നൽകിയിരുന്നു.
Discussion about this post