തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്റെ നവീകരണത്തിന് വീണ്ടും ഫണ്ട് അനുവദിച്ചു. കുളത്തിന്റെ നാലാം ഘട്ട പരിപാലനത്തിനായി 3.84 ലക്ഷം രൂപ അനുവദിച്ചു. 2026 മെയ് മുതൽ 38.47 ലക്ഷം രൂപയാണ് ഇത് വരെ ചെലവഴിച്ചത്.ടൂറിസം വകുപ്പാണ് തുക അനുവദിച്ചത്.ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നീന്തൽ കുളത്തിന്റെ നവീകരണത്തിന്റെയും പരിപാലനത്തിന്റെയും ചുമതലയുള്ളത്.
മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ കാലത്ത് ക്ലിഫ് ഹൗസിൽ നിർമിച്ച നീന്തൽകുളം ഉപയോഗ്യശൂന്യമായി കിടക്കുകയായിരുന്നു. പിന്നീട് പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് ശേഷം നവീകരണ പ്രവർത്തകൾ ആരംഭിക്കുകയായിരുന്നു. നവീകരണത്തിനായി 18,06,785 രൂപയും, റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും വാർഷിക അറ്റകുറ്റപ്പണികൾക്കായി 5.93 ലക്ഷംരൂപയും ചെലവഴിച്ചു.
നീന്തൽകുളത്തിന്റെ ഒന്നാംഘട്ട പരിപാലന പ്രവൃത്തികൾക്കായി 2,28,330 ലക്ഷം രൂപയും രണ്ടാം ഘട്ട പ്രവൃത്തികൾക്കായി 2,51,163 ലക്ഷം രൂപയും ഊരാളുങ്കലിനു നൽകി. 2020 നവംബർ മുതൽ 2021 നവംബർവരെയുള്ള മൂന്നാംഘട്ട പ്രവൃത്തികൾക്കായി 3.84 ലക്ഷം രൂപ ടൂറിസം വകുപ്പ് അനുവദിച്ചു. മൂന്നും നാലും ഘട്ട പരിപാലന പ്രവൃത്തികൾക്ക് എസ്റ്റേറ്റ് ഓഫിസർ സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ തുക അനുവദിക്കാൻ സാധൂകരണം നൽകി ഈ മാസം 15ന് സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
Discussion about this post