ബംഗ്ലാദേശിനെതിരെ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമടങ്ങിയ പരമ്പരയ്ക്കായി ഇന്ത്യ ടീം ധാക്കയിലെത്തി.ടെസ്റ്റ് പരമ്പര നാളെയാണ് .വിരാട് കോലി ഇന്ത്യന്‍ നായകനാകുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ധോനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചതോടെയാണ് കോലി ക്യാപ്റ്റന്‍ സാഛഥാനത്ത് എത്തുന്നത്. അനുഭവസമ്പത്തിനു വേണ്ടി കളിക്കുന്ന കാലം കഴിഞ്ഞെന്നും ഇനി ജയിക്കാന്‍ വേണ്ടിയാണ് ഇറങ്ങുന്നതെന്നും കോലി ധാക്കയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെ ധാക്കയിലെത്തിയ ടീം ഷേര്‍ഇ ബംഗഌ സ്റ്റേഡിയത്തിലെത്തി പരിശീലനം നടത്തി.
ഇന്ത്യ അവസാനമായി ഓസ്ട്രേലിയയ്ക്കെതിരേയാണ് ടെസ്റ്റ് പരമ്പര കളിച്ചത്. നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്തയന്‍ ടീം പരാജയപ്പെട്ടിരുന്നു.14 അംഗ ടെസ്റ്റ് ടീമാണ് ധാക്കയിലെത്തിയത്. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചതെങ്കിലും അസുഖബാധിതനായ ബാറ്റ്സ്മാന് ലോകേഷ് രാഹുല്‍ പിന്നീട് ടീമില്‍നിന്ന് പിന്മാറുകയായിരുന്നു.ജൂണ്‍ 18, 21, 24 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍. ഏകദിനത്തില്‍ ധോനി തന്നെയായിരിക്കും ക്യാപ്റ്റന്‍.
Discussion about this post