തൃശൂർ: തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തുടനീളം അക്രമം അഴിച്ചു വിട്ട് ഇടത് പക്ഷം. തൃശൂർ ശ്രീനാരായണ പുരത്ത് വനിതാ സ്ഥാനാർത്ഥിയുടെ വീടിന് നേർക്ക് അതിക്രമം നടന്നു. തൃശൂർ ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി വാണി പ്രയാഗിന്റെ വീടിന് നേരെയായിരുന്നു ആക്രമണം.
സ്ഥാനാർത്ഥിയുടെ ഇരുചക്ര വാഹനവും പ്രചാരണ വസ്തുക്കളും അക്രമികൾ അഗ്നിക്കിരയാക്കി. സംഭവത്തിന് പിന്നിൽ എൽ ഡി എഫ് ആണെന്ന് വാണി പ്രയാഗ് ആരോപിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
മിക്കയിടങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾക്ക് നേരെയും സിപിഎം വ്യാപകമായി ആക്രമണങ്ങൾ അഴിച്ചു വിടുകയാണ്. കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കലിൽ ബിജെപി സ്ഥാനാർത്ഥിയും സുഹൃത്തുക്കളും അക്രമത്തിന് ഇരയായിരുന്നു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ ബിജെ.പി സ്ഥാനാർത്ഥി ജയരാജന് തുവ്വയില്‍, പാറക്കല്‍ താഴ രാജേഷ്, തെക്കെ പുരയില്‍ ഉഷ എന്നിവരെ സിപിഎം പ്രവർത്തകർ ആക്രമിച്ചു.
Discussion about this post