തിരുവനന്തപുരം: പാർട്ടി പറഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മത്സരിക്കാതെ പ്രചാരണം നടത്തണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അതും സന്തോഷത്തോടെ അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഐക്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരുകള്‍ പല മണ്ഡലങ്ങളില്‍ പരിഗണിക്കുന്നുണ്ട്. ഒ രാജഗോപാലിന്റെ കാര്യം പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
തിരുവനന്തപുരം മണ്ഡലം വിട്ട് നേമത്തേക്കില്ലെന്ന് ശിവകുമാർ പറഞ്ഞു. നേമത്തിന്റെ പേര് കേട്ടപ്പോഴേ ഉമ്മന്‍ ചാണ്ടി ഓടി. നേമം എന്ന് കേട്ടാല്‍ ആരും വരില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ യുഡിഎഫ്. ഒരു സരമവും ചെയ്തിട്ടില്ല. ശബരിമല വിഷയം കത്തി നില്‍ക്കുമ്പോള്‍ മാളത്തിലൊളിച്ചവരാണ് യുഡിഎഫ്. അമ്പതിനായിരത്തോളം ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരിലാണ് കേസ്. ശബരിമലക്കാലത്ത് വിശ്വാസികള്‍ നെഞ്ചുപൊട്ടി കരഞ്ഞപ്പോള്‍ തിരിഞ്ഞുനോക്കാത്തവരാണ് യുഡിഎഫ്. ജനങ്ങള്‍ക്കതെല്ലാം അറിയാം. ശബരിമലയെ സംബന്ധിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലെന്നും കെ സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.
Discussion about this post