കൊച്ചി: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്ത ജീവനക്കാർക്ക് അന്നേ ദിവസത്തെ ശമ്പളം നൽകാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2019 ജനുവരി 8,9 തീയതികളില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം അനുവദിച്ച തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്.
ആലപ്പുഴ കളര്‍കോട് സ്വദേശിയും മുന്‍ സര്‍ക്കാര്‍ ജീവനക്കാരനുമായ ജി. ബാലഗോപാല്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് വിധി. 2019 ജനുവരി എട്ട്, ഒമ്പത് തീയതികളിലാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും കേന്ദ്ര സർക്കാരിനെതിരെ പണിമുടക്കിയത്. പണിമുടക്കിയ ഈ രണ്ടു ദിവസങ്ങള്‍ അവധിയായി കണക്കാക്കി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ പിന്നീട് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്.
രണ്ടുമാസത്തിനകം ഈ തുക തിരിച്ചു പിടിക്കണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ശമ്പളം തിരിച്ചുപിടിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് ഇനി കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി വ്യക്തമാക്കുന്നു.
അതേസമയം ജീവനക്കാര്‍ക്ക് അവധി നല്‍കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ ഈ വാദം തളളിക്കൊണ്ടാണ് സമരദിവസം നല്‍കിയ ശമ്പളം തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
Discussion about this post