ലഖ്നൗ: കേരളത്തിന് മലയാളത്തിൽ നമസ്കാരം പറഞ്ഞ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന ‘വിജയ യാത്ര‘ ഉദ്ഘാടനം ചെയ്യാൻ കേരളത്തിൽ എത്തുന്നതിന് മുന്നോടിയായാണ് യോഗി ആദിത്യനാഥ് മലയാളത്തിൽ നമസ്കാരം പറഞ്ഞത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം നമസ്കാരം പറഞ്ഞത്.
‘കേരളത്തിന് എന്റെ നമസ്കാരം . ശങ്കരാചാര്യന്റെയും ശ്രീനാരായണ ഗുരുവിന്റെയും പുണ്യഭൂമിയിൽ വീണ്ടും എത്താനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചിരിക്കുകയാണ്. ഇന്ന് ആരംഭിക്കുന്ന @BJP4Keralam വിജയയാത്രയിൽ ഞാൻ നിങ്ങളോടൊപ്പം പങ്കുചേരുന്നു. ജയ് ശ്രീരാം‘- ഇതായിരുന്നു യോഗി ആദിത്യനാഥിന്റെ ട്വീറ്റ്.
കേരളത്തിന് എന്റെ നമസ്കാരം .
ശങ്കരാചാര്യന്റെയും ശ്രീനാരായണ ഗുരുവിന്റെയും പുണ്യഭൂമിയിൽ വീണ്ടും എത്താനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചിരിക്കുകയാണ്.
ഇന്ന് ആരംഭിക്കുന്ന @BJP4Keralam വിജയയാത്രയിൽ ഞാൻ നിങ്ങളോടൊപ്പം പങ്കുചേരുന്നു.
ജയ് ശ്രീരാം— Yogi Adityanath (मोदी का परिवार) (@myogiadityanath) February 21, 2021
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഇന്ന് കാസര്‍ഗോഡ് നിന്നുമാണ് പ്രയാണം ആരംഭിക്കുക. പുതിയ കേരളത്തിനായി വിജയയാത്ര’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജാഥ.
വൈകീട്ട് നാല് മണിക്ക് കാസര്‍ഗോഡ് താളിപ്പടുപ്പ് മൈതാനയില്‍ വെച്ചാണ് യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യുക. നാളെ കണ്ണൂര്‍ ജില്ലയിലാണ് പര്യടനം. മാര്‍ച്ച് 7ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. ബിജെപിയുടെ ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരും വിവിധ ഘട്ടങ്ങളിലായി യാത്രയിൽ പങ്കെടുക്കും.
Discussion about this post