കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വെനി ട്വെന്റിയിൽ ചേർന്നു. ഉമ്മൻചാണ്ടിയുടെ മകൾ മരിയ ഉമ്മന്‍റെ ഭർത്താവ് വർഗീസ് ജോർജാണ് ട്വെന്റി ട്വെന്റിയിൽ ചേർന്നത്. രാവിലെ കൊച്ചിയിൽ നടന്ന ഭാരവാഹി പ്രഖ്യാപനയോഗത്തിലാണ് പാർട്ടിയിൽ ചേർന്നതായി വർഗീസ് ജോർജ് പ്രഖ്യാപിച്ചത്.
ട്വെന്റി ട്വെന്റിയുടെ ഉപദേശകസമിതി അംഗമായും സെക്രട്ടറിയായും വർഗീസ് ജോർജ് പ്രവർത്തിക്കും. വർഗീസ് ജോർജ് ട്വെന്റി ട്വെന്റിയിൽ ചേർന്നത് വ്യക്തിപരമായി ഉമ്മൻ ചാണ്ടിക്കും കോൺഗ്രസ് പാർട്ടിക്കും കനത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വർഗീസ് ജോർജിന് ട്വെന്റി ട്വെന്റി അംഗത്വം നൽകി സ്വീകരിച്ചത്.
Discussion about this post