ഡൽഹി: പ്രിയങ്ക ഗാന്ധി വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്രക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പ്രിയങ്ക ക്വാറന്റീനിൽ പോയി. പ്രിയങ്ക ക്വാറന്റീനിൽ പോയ സാഹചര്യത്തിൽ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാകും നാളെ നേമത്ത് എത്തുക.
വലിയ പ്രാധാന്യത്തോടെ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കിയിട്ടും മുതിര്‍ന്ന നേതാക്കളോ ദേശീയ നേതാക്കളോ നേമത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതി കെ. മുരളീധരന്‍ നേരത്തേ ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു പ്രിയങ്ക ഗാന്ധി നേമത്ത് വരാനിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രചാരണത്തിനെത്തിയിരുന്നെങ്കിലും പ്രിയങ്ക നേമത്ത് റോഡ് ഷോയില്‍ പങ്കെടുത്തിരുന്നില്ല.
റോഡ് ഷോയ്ക്കായി പ്രിയങ്കയെ എത്തിക്കാത്തതില്‍ മുരളീധരന്‍ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരുന്നു. എൻഡിഎയുടെ സിറ്റിംഗ് സീറ്റായ നേമത്ത് ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് മത്സരിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയാണ്.
Discussion about this post