ടോക്യോ: ഒളിമ്പിക്സ് അത്ലറ്റിക് ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്ക് സ്വർണം. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയാണ് ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയത്. ഫൈനലിൽ 87. 58 മീറ്റർ താണ്ടിയാണ് നീരജ് ചരിത്രം രചിച്ചത്.
ബുധനാഴ്ച യോഗ്യതാ റൗണ്ടിൽ 86.65 മീറ്റർ എറിഞ്ഞാണ് നീരജ് ഫൈനലിൽ കടന്നത്. ഫൈനലിലെ ആദ്യ ശ്രമത്തിൽ നീരജ് 87.03 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തി. രണ്ടാം റൗണ്ടിൽ ചോപ്ര 87.85 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. 2017ലെ ലോക ചാമ്പ്യൻ വെറ്റർ ജൊഹാൻസ് മൂന്നാം റൗണ്ടിൽ തന്നെ പുറത്തായിരുന്നു.
ചോപ്രയിലൂടെ ഈ ഒളിമ്പിക്സിലെ ആദ്യ സ്വർണമാണ് ഇന്ത്യ സ്വന്തമാക്കിയത്. നൂറ് വർഷത്തെ ഇന്ത്യയുടെ ഒളിമ്പിക്സ് ട്രാക്ക് ആൻഡ് ഫീൽഡ് ചരിത്രത്തിലെ ആദ്യ സ്വർണമാണ് ഇത്.
Discussion about this post