തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന തീരുമാനം തിരുത്തി സഹോദരന്‍ തിരികെ കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്ന് അജിത് ആന്റണി. അനിൽ പോയത് ഒരു വ്യക്തിക്ക് ചുറ്റും കറങ്ങുന്ന പാർട്ടിയിലേക്ക്. അനിൽ തെറ്റ് തിരുത്തി തിരിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയിലേക്കുള്ള മാറ്റം കുടുംബത്തെ ആകെ ഞെട്ടിച്ചു.വിവരം അറിഞ്ഞത് മുതൽ അച്ഛൻ ആകെ സങ്കടത്തിലാണ്. അനിൽ പാർട്ടിയുമായി പിണങ്ങി നിൽക്കും എന്നേ കരുതിയുള്ളു. താൻ സജീവ കോൺഗ്രസുകാരനായി പ്രവർത്തിക്കുമെന്നും അജിത് ആന്റണി വ്യക്തമാക്കി.
അതേസമയം ബിജെപിയിൽ ചേർന്നത് ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണെന്ന് അനിൽ ആന്റണി വ്യക്തമാക്കി. തന്നെ സ്വീകരിച്ചതിൽ ബിജെപി നേതൃത്വത്തോട് നന്ദി പറയുകയാണ്. കോൺഗ്രസ് ഇന്ന് പഴയ കോൺഗ്രസ് അല്ല. ജനകീയ വിഷയങ്ങളെക്കാൾ വ്യക്തി താത്പര്യങ്ങൾക്കാണ് കോൺഗ്രസ് പ്രാധാന്യം നൽകുന്നത്.
മോദി ലോകത്ത് തന്നെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ്. അടുത്ത 25 വർഷം മുന്നിൽ കണ്ട് നയമുണ്ടാക്കാന്ന നേതാവാണ് അദ്ദേഹം. ജാതി, മത വ്യത്യാസങ്ങളില്ലാത്ത നേതാവാണ് പ്രധാനമന്ത്രിയെന്നും അനിൽ ആന്റണി ചൂണ്ടിക്കാണിച്ചു.
Discussion about this post