കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25ന് കൊച്ചിയിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. യുവം എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ അനിൽ ആന്റണിയും പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കും. പാർട്ടിക്ക് പുറത്തുള്ളവരേയും ബിജെപിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തിലാണ് യുവം സമ്മേളനം നടത്തുന്നത്.
യുവമോർച്ചയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. വൈബ്രന്റ് യൂത്ത് ഫോർ മോഡിഫൈയിംഗ് കേരള എന്നാണ് പരിപാടിക്ക് പേര് നൽകിയിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി സംസാരിക്കും. ഒരു ലക്ഷത്തോളം പേർ ഈ സംവാദ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, കന്നഡ താരം യാഷ് എന്നിവരും യുവം സമ്മേളനത്തിന്റെ ഭാഗമാകും.
Discussion about this post