പാലക്കാട് : വ്യാജ രേഖ ചമയ്ക്കാൻ കെ വിദ്യയെ ഏതെങ്കിലും എസ്എഫ്‌ഐക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ ആ നിമിഷം നടപടിയെടുക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ഒരാളും വിദ്യയെ സഹായിച്ചിട്ടില്ല. തന്നെ അപകീർത്തിപ്പെടുത്തിയതിന് മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കേസ് കൊടുക്കുക മാത്രമാണ് ചെയ്തത് എന്നും ആർഷോ പ്രതികരിച്ചു.
വ്യാജ രേഖ ചമയ്ക്കാൻ വിദ്യയെ 16 ലക്ഷം എസ്എഫ്‌ഐക്കാരിൽ ഒരാൾ സഹായിച്ചൂ എന്ന് തെളിയിക്കൂ. അതിന് തെളിവ് തന്നാൽ ആ നിമിഷം നടപടിയെടുക്കും. ഒരാളെ വിദ്യയെ സഹായിട്ടില്ലെന്നും ആർഷോ പറഞ്ഞു.
മാർക്ക് ലിസ്റ്റിലെ പിഴവ് നേരത്തെ അറിഞ്ഞിരുന്നില്ല. തന്റെ മാർക്ക് ലിസ്റ്റ് മാത്രമാണ് ഇത്തരത്തിൽ തിരുത്തിയത് എന്നാണ് കരുതിയിരുന്നത്. ചെയ്യാത്ത തെറ്റിനാണ് മാദ്ധ്യമങ്ങൾ തന്നെ ആക്രമിച്ചത്. പരാതി കൊടുക്കുകയല്ലാതെ മറ്റെന്ത് ചെയ്യും.
തന്നെ അപകീർത്തിപ്പെടുത്തിയതിനാണ് മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കേസ് കൊടുത്തത്. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ വിവരം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ആർഷോ പറഞ്ഞു.
Discussion about this post