തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗണപതി മിത്താണെന്ന് താനും ഷംസീറും പറഞ്ഞിട്ടേയില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. ഗണപതിയും അള്ളാഹുവും വിശ്വാസികളുടെ വിശ്വാസ പ്രമാണത്തിന്റെ ഭാഗമാണ്. രണ്ടും മിത്താണെന്ന് പറയേണ്ട കാര്യം തങ്ങൾക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
വിശ്വാസികളായിട്ടുള്ള ആളുകൾ ഗണപതിയെ വിശ്വസിക്കുന്നു. അള്ളാഹുവിനെയും വിശ്വസിക്കുന്നു. മറിച്ച് നടക്കുന്നതെല്ലാം കള്ള പ്രചാര വേലയാണ്. വർഗീയവാദികൾക്ക് വിശ്വാസമില്ല. വർഗീയവാദി വിശ്വാസത്തെ ഉപകരണമായി ഉപയോഗിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.
സിപിഎം വിശ്വാസികൾക്കൊപ്പമാണ്. നാമജപം നടത്തിയാലും ഈങ്ക്വിലാബ് സിന്ദാബാദ് വിളിച്ചാലും നിയമം ലംഘിച്ചാൽ കേസെടുക്കും. പോലീസിന്റെ സമീപനം നിയമപരമാണ്. നുണപ്രചാരവേലകളെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് സിപിഎമ്മിന്റെ തീരുമാനമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പൊന്നാനിയിൽ നിന്നാണോ വന്നതെന്ന കെ സുരേന്ദ്രന്റെ ചോദ്യം തനിക്ക് മനസിലാകാഞ്ഞിട്ടല്ല. വർഗീയവാദികളുടെ ചോദ്യം മറുപടി അർഹിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Discussion about this post