മാന്ത്രിക സംഗീതത്തിലൂടെ ചുരുങ്ങിയ കാലത്തിനിടയിൽത്തന്നെ ഭാരതത്തിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് അനിരുദ്ധ് രവിചന്ദ്രൻ.
ഈ കാലഘട്ടത്തിലെ പ്രേക്ഷകർ ഏറ്റെടുത്ത മിക്ക സൂപ്പര്ഹിറ് പാട്ടുകളും അനിരുദ്ധിന്റെ സംഗീതത്തിലോ ശബ്ദത്തിലോ ആണെന്ന് പറയുന്നത് ആവും ശരി. ഷാരൂഖ് ഖാന്റെ ജവാനിൽ വരെ എത്തി നിൽക്കുന്നു അനിരുദ്ധിന്റെ വിജയ ഗാഥ. എന്നാൽ പ്രശസ്തിക്കു ഒപ്പം ഗോസിപ്പും അനിരുദ്ധിനെ വിടാതെ പിന്തുരാടാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.
നടി കീർത്തി സുരേഷും അനിരുദ്ധും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തകളാണ് കുറച്ചു ദിവസങ്ങളായി സൈബർ ഇടങ്ങളിൽ വലിയ ചർച്ചക്ക് വഴി വച്ചിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ആ ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് കീർത്തിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാറിന്റെ പ്രതികരണങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ഈ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലന്നാണ് അദ്ദേഹം പറയുന്നത്. ഒരു ദേശിയ മാദ്ധ്യമത്തോടാണ് സുരേഷ് കുമാര്‍ ഇക്കാര്യം സൂചിപ്പിച്ചത്.
അനിരുദ്ധും കീർത്തിയും വിവാഹിതരാകാൻ പോകുന്നു എന്ന റിപ്പോർട്ടിൽ യാതൊരു വാസ്തവവും ഇല്ലെന്നു മാത്രവുമല്ല തികച്ചും അടിസ്ഥാനരഹിതവുമാണ് ഈ വാർത്തകൾ. മറ്റു ചിലരുടെ പേരുകൾ ചേർത്തും ഇതിനു മുൻപേ ഇത്തരം വാർത്തകൾ ഉണ്ടായിട്ടുണ്ട്, അനിരുദ്ധിനെയും കീർത്തി സുരേഷിനെയും കുറിച്ചുള്ള വാർത്തകൾ ആദത്തെ സംഭവവുമല്ല – സുരേഷ് കുമാർ വ്യക്തമാക്കി.
കുറച്ചുകാലങ്ങൾക്കു മുൻപേ കീർത്തി തന്റെ ബാല്യകാല സുഹൃത്തും വ്യവസായിയുമായ ഫർഹാനുമായി പ്രണയത്തിൽ ആണെന്നും വിവാഹം ഉടനെ ഉണ്ടാവുമെന്നും ഇതേരീതിയിൽ വാർത്തകൾ പുറത്തു വന്നിരുന്നു.
എന്നാൽ അത്തരം വാർത്തകളെ നിഷേധിച്ചുകൊണ്ട് നടി തന്നെ അന്ന് രംഗത്ത് എത്തുകയും ആ ഗോസിപ് അവിടെ കെട്ടടങ്ങുകയും ചെയ്തിരുന്നു.
Discussion about this post