Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

എംടി; എഴുത്തിലൂടെ കാലത്തെ കരുതിവെച്ച കലാകാരൻ

by Brave India Desk
Oct 3, 2023, 10:47 am IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

ഓരോ കാലഘട്ടത്തിലും ഓരോരോ അവതാരങ്ങൾ ഉണ്ടാകാറുണ്ട്. അവർ ഇതിഹാസതുല്യരാണ്. അവർ സമൂഹത്തിനു നൽകുന്ന സംഭാവനകൾ, സന്ദേശങ്ങൾ, സ്നേഹാദരങ്ങൾ മറ്റാർക്കും നൽകാൻ കഴിയില്ല. ഇദ്ദേഹം ആ വിഭാഗത്തിൽ പെടുന്ന ഒരു അപൂർവ വ്യക്തിത്വമാണ്. ലോകം മുഴുവൻ അറിയപ്പെടുന്ന സാഹിത്യകാരനാണ്. നോവലിസ്റ്റാണ്, തിരക്കഥാകൃത്താണ്. സംവിധായകനാണ്, പത്രപ്രവർത്തകനുമായിരുന്നു. കൈവച്ച മേഖലകളിലെല്ലാം തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുമുണ്ട്.

വായനക്കാർ ഈ മഹാ പ്രതിഭയെ നിരന്തരം വായിച്ചുകൊണ്ടിരിക്കുന്നു. അതിൽ നോവലുകൾ, ചെറുകഥകൾ, ലേഖനങ്ങൾ, തിരക്കഥകൾ, ബാലസാഹിത്യങ്ങൾ എല്ലാമുണ്ട്. ആരാധകർ ഇദ്ദേഹത്തിന്റെ സിനിമകൾ ആവർത്തിച്ച് കണ്ടുകൊണ്ടേയിരിക്കുന്നു. മലയാള ചലച്ചിത്രരംഗത്തെ അടിമുടി ഉടച്ചു വാർത്ത ചലച്ചിത്രകാരൻ കൂടിയാണ് ഈ മനുഷ്യൻ. എം ടി വാസുദേവൻ നായർ എന്ന മഹാ പ്രതിഭയുടെ ഏറ്റവുമധികം തിരക്കഥകൾക്ക് ചലച്ചിത്ര ഭാഷ്യമൊരുക്കിയ സംവിധായക പ്രതിഭ ഹരിഹരൻ എം ടിയെക്കുറിച്ചു പറഞ്ഞ വാക്കുകളാണിത്.

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

“എംടിയുടെ സാഹിത്യസൃഷ്ടികളും ചലച്ചിത്രങ്ങളും, ദേശീയ തലത്തിലും അന്തർദേശീയതലത്തിലും പലതവണ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്, വിലയിരുത്തപ്പെട്ടിട്ടുണ്ട്. സാഹിത്യ കൃതികളിലായാ ലും തിരക്കഥകളിലായാലും, പ്രമേയങ്ങളുടെ വൈവിധ്യമാണ് എം ടിയുടെ കൈമുതൽ. എന്റെ കഥയെക്കാൾ കഥയുടെ കഥകളാണെനിക്കിഷ്ടം’ എന്ന് എംടി പലപ്പോഴും പറയാറുണ്ട്. അതാണതിന്റെ കാരണവും മർമവും. അദ്ദേഹത്തിന്റെ സാഹിത്യകൃതികളിലായാലും തിരക്കഥകളിലായാലും, ജീവിതത്തിന്റെ പ്രതിഫലനമാണ് അതിൽ നമുക്കു കാണാൻ കഴിയുക എന്ന് എംടിയുടെ ഒരു ഡസനോളം തിരക്കഥകൾക്കു ദൃശ്യാവിഷ്കാരം ചെയ്ത ഹരിഹരൻ പറഞ്ഞു വെക്കുമ്പോൾ നമ്മൾ വായനക്കാരുടെ അഭിപ്രായവും മറിച്ചൊന്നാവില്ലന്നുറപ്പ്.

2023 ഓഗസ്റ്റ് അഞ്ചിന് മലയാള സാഹിത്യത്തിലെ കാർന്നവരായ എംടി. വാസുദേവൻ നായരുടെ പിറന്നാൾ ആയിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ നവതി കൂടിയായിരുന്നു കടന്നു പോയത്. ഗദ്യത്തെ കാവ്യാനുഭൂതിയാക്കിയ ‘രണ്ടാമൂഴം’ ഉൾപ്പെടെ, എം.ടി രചിച്ച കൃതികളെല്ലാം ഇന്നും മലയാളികൾ ഏറ്റവുമധികം വായിക്കുന്ന പുസ്തകങ്ങളാണ്. അദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച ‘നിർമാല്യം’, ‘കടവ്’, ‘ഒരു ചെറുപുഞ്ചിരി’ തുടങ്ങിയ സിനിമകൾ ദേശീയ, രാജ്യാന്തരപുരസ്കാരങ്ങളും നേടി മലയാള സിനിമയെയും ഉന്നതങ്ങളിൽ പ്രതിഷ്ഠിച്ചു. 58 സിനിമകൾക്കു തിരക്കഥയെഴുതിയ എം.ടിയുടെ നവതി വായനക്കാരുടെയും സിനിമാസ്വാദകരുടെയും ആനന്ദ മൂഹൂർത്തമായിരുന്നു.

1933 ജൂലൈ 15ന് പുന്നയൂർക്കുളത്തെ ടി.നാരായണൻ നായരുടെയും അമ്മാളുവമ്മയുടെയും മകനായിട്ടാണ് എം.ടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ ജനിച്ചത്. തൃശൂര്‍ ജില്ലയിലെ പൂന്നയൂര്‍ക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്. എംടിയുടെ അച്ഛന്‍ ജോലി സംബന്ധമായി സിലോണിലായിരുന്നു. എം ടി തന്റെ സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി.

കോളേജ് കാലത്ത് ജയകേരളം മാസികയിൽ കഥകൾ അച്ചടിച്ച് വന്നിരുന്നു. വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായി വളർന്നത്. ’പാതിരാവും പകൽ‌വെളിച്ചവും’ എന്ന ആദ്യനോവൽ ഇതേ സമയത്താണു പുറത്തുവന്നത്.

1958 നാലുകെട്ടെന്ന നോവൽ ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. ആ ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിക്കുകയുണ്ടായി. 1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ ന് തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്തും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചു. .

1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. ഈ മേഖലയിൽത്തന്നെ അദ്ദേഹത്തിന് നാലുതവണയാണ് ദേശീയപുരസ്കാരം ലഭിക്കുന്നത്. ഇതുകൂടാതെ ‘കാലം’- 1970- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ‘രണ്ടാമൂഴം’ – 1985- വയലാർ അവാർഡ്, വാനപ്രസ്ഥം- ഓടക്കുഴൽ അവാർഡ്, എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് . കടവ്‌, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്ക് ദേശീയപുരസ്കാരം ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.

രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥ രചനയും മറ്റും നടത്തിയെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയാണുണ്ടായത്. മലയാള സാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 2005-ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുമുണ്ട്. ചുരുക്കത്തിൽ എം ടി എന്ന രണ്ടക്ഷരം മതി എഴുത്തിന്റെ, ഭാവനയുടെ മഹാസാഗരത്തെ ഏതൊരാൾക്കും അടുത്തറിയാൻ.

Tags: mt vasudevan nairmalayalam cinemaliteratureIndian CinemaMTClassicmalayalamwriter
Share1
Tweet
Send
Share

Latest stories from this section

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies