തിരുവനന്തപുരം: മലയാള സിനിമയെ തകർത്തത് മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടുന്ന താരാധിപത്യമാണെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ആര് സംവിധാനം ചെയ്യണമെന്ന് മമ്മൂട്ടിയും മോഹൻ ലാലും ഉൾപ്പെടുന്ന ഈ സൂപ്പർ താരങ്ങളാണ്. പഴയ നിർമാതാക്കളെ മുഴുവൻ പുറത്താക്കി. തന്നെയാണ് മമ്മൂട്ടിയും മോഹൻ ലാലും ആദ്യം ഒതുക്കിയതെന്നും ശ്രീകുമാരൻ തമ്പി വെളിപ്പെടുത്തി.
ഇനി പക്ഷേ, പവർ ഗ്രൂപ്പൊന്നും നിലനിൽക്കില്ല. പുതിയ നടന്മാർ വന്നതോടെ പവർഗ്രൂപ്പെല്ലാം തകർന്നു തുടങ്ങി. താര മേധാവിത്വമൊന്നും ഇനി നിലനിൽക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
മലയാള സിനിമയെ കുറിച്ച് ആധികാരികമായി സംസാരിക്കാൻ തനിക്ക് അധികാരമുണ്ടെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു. മറ്റ് തെന്നിന്ത്യൻ ഭാഷകളിലെ സിനിമകളെക്കാൾ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കുറവ് നടക്കുന്നത് മലയാള സിനിമയിലാണ്. കാസ്റ്റിംഗ് കൗച്ചും പവർഗ്രൂപ്പും ഒക്കെ സിനിമയിലുണ്ടോ എന്ന് തനിക്കറിയില്ല. എന്നാൽ, സൂപ്പർ സ്റ്റാർ മെഗാ സ്റ്റാർ എന്നിങ്ങനെയുള്ള വിളികൾ മലയാളത്തിൽ വന്നുതുടങ്ങിയത് മമ്മൂട്ടിയും മോഹൻലാലും വന്നതിന് ശേഷമാണെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി.
Discussion about this post