കുട്ടികളുടെ എല്ലാകാര്യങ്ങളിലും പലപ്പോഴും ഏറ്റവും ശ്രദ്ധപതിപ്പിക്കുന്നത് അമ്മമാരായിരിക്കും. എന്ത് കഴിക്കണം കുടിക്കണം ഏത് വസ്ത്രംധരിക്കണം എന്നിങ്ങനെയുള്ള എല്ലാകാര്യങ്ങളും അമ്മമാർ വളരെ സൂക്ഷമതയോടെ നോക്കി ചെയ്യുന്നു. കുട്ടികളുടെ നല്ലജീവിതം ആഗ്രഹിച്ച് ചെയ്യുന്നതാണ് ഇവയെല്ലാം
എന്നും പോഷകസമ്പുഷ്ടമായ ഭക്ഷണം വേണം കുട്ടി കഴിക്കാൻ എന്ന് കരുതി ചില അമ്മമാർ പാലും പഴവും രാവിലെ കുട്ടികൾക്ക് നൽകാറുണ്ട്. എന്നാൽ ഈ ശീലം അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട പ്രവർത്തനമാണ് ദഹനപ്രക്രിയ. ഇതിനെ ബാധിക്കുന്നതാണ് ഈ പാലും പഴവും തീറ്റി.
നമ്മൾ തിരഞ്ഞെടുക്കുന്ന ഭക്ഷണം എങ്ങനെ ഇരിക്കുന്നു എന്നത് അനുസരിച്ചാണ് ദഹനം നടക്കുന്നത്. മനുഷ്യൻ ഒരുതവണ കഴിച്ച ഭക്ഷണത്തിന്റെ ദഹന പ്രക്രിയ മുഴുവനായും പൂർത്തിയാകണമെങ്കിൽ അതിന് 24 മുതൽ 72 മണിക്കൂർ വരെ എടുക്കാൻ സാധ്യതയുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ അറിഞ്ഞോ അറിയാതെയോ ഉള്ള ചില തിരഞ്ഞെടുപ്പുകൾ ഈ പ്രക്രിയയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു.
അയുർവേദത്തിലാണ് ഈ കാര്യങ്ങൾ പറയുന്നത്. നമ്മുടെ ഭക്ഷണ സംയോജന തത്വമനുസരിച്ച് രണ്ട് തരം ഭക്ഷണങ്ങളുണ്ട്. ഒന്ന് നമ്മുടെ ശരീരത്തിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നവ. മറ്റൊന്ന് വളരെ സാവധാനത്തിൽ ആഗിരണം ചെയ്യപ്പെടുന്നവ. ഈ രണ്ടുതരം ഭക്ഷണവും ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമായി മാറുമെന്നാണ് ആയുർവേദം പറയുന്നത. രണ്ട് പിഎച്ച് നിലയിലുള്ള ഭക്ഷണം കഴിക്കുന്നതും നല്ലതല്ല.ദഹനക്കേട്, വയറുവേദന, വയറുവീക്കം, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, ഗ്യാസ് രൂപീകരണം എന്നിവയ്ക്ക് കാരണമായി മാറാനുള്ള സാധ്യതയുണ്ട്.
എല്ലാവർക്കും കഴിക്കാൻ ഇഷ്ടപ്പെട്ട കോംമ്പോ ആണ് പാലും പഴവും നല്ല പോഷകങ്ങൾ അടങ്ങിയ ഭക്ഷണം. പക്ഷേ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് അത്ര നല്ലതല്ല.ദഹനം കഠിനമാകുമത്രേ. രണ്ടു ഭക്ഷണങ്ങളും കൂടിച്ചേരുമ്പോൾ ശരീരത്തിൽ ടോക്‌സിനുകൾ ഉൽപാദിപ്പിക്കപ്പെടും. ദഹനം കൂടുതൽ സമയം നീണ്ടു നിൽക്കുകയും ചെയ്യും. ഈയൊരു കോമ്പോ ദഹനപ്രക്രിയയിലൂടെ ഇൻസുലിൻ എന്ന കൊഴുപ്പ് സംഭരിക്കുന്ന ഹോർമോണിന്റെ വർദ്ധനവിന് കാരണമാകും.
അതുപോലെ തന്നെ,പാലും മാംസവിഭവങ്ങളും ഒന്നിച്ചുകഴിക്കരുത്. കാരണം ഒന്ന് ചൂടുള്ളതും മറ്റൊന്ന് തണുപ്പുള്ളതുമായ ഭക്ഷണമാണ്. പാൽ, തൈര്, മോര് തുടങ്ങിയവയ്‌ക്കൊപ്പം പഴം കഴിക്കരുത്. കാരണം ഇവ ദഹനപ്രക്രിയയെ ബാധിക്കുകയും ശരീരത്തിൽ ടോക്‌സിനുകളെ ഉത്പാദിപ്പിക്കുകയും ചെയ്യും. ഈ രണ്ട് ആഹാരങ്ങൾ ഒന്നിച്ചു കഴിക്കുക വഴി ജലദോഷം, കഫക്കെട്ട്, അലർജി തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.തേൻ ഒരിക്കലും ചൂടാക്കി ഉപയോഗിക്കരുത്. ചൂടാക്കുന്നതു വഴി ദഹനപ്രക്രിയയെ സുഗമമാക്കുന്ന എൻസൈമുകൾ നശിക്കപ്പെടുന്നു. ഒപ്പം നെയ്യും തേനും ഒന്നിച്ച് കഴിക്കരുത്. തേൻ ശരീരത്തെ ചൂടാക്കുകയും വരണ്ടതാക്കുകയും ചെയ്യുമ്പോൾ നെയ്യ് തണുപ്പിക്കുകയും മൃദുവാക്കുകയുമാണ് ചെയ്യുന്നത്.
മുട്ടയിൽ ധാരാളം പ്രോട്ടീനും ഉരുളക്കിഴങ്ങിൽ അന്നജവും അടങ്ങിയിട്ടുണ്ട്. അന്നജത്തിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലേയ്ക്ക് പ്രോട്ടീൻ ആഗിരണം ചെയ്യുന്നതിനെ ഇത് തടസപ്പെടുത്തുന്നു. അതിനാൽ ഇവ ഒന്നിച്ച് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല.
സ്ട്രോബെറി, മുന്തിരി തുടങ്ങിയ അസിഡിറ്റി ഉള്ള പഴങ്ങളോ പീച്ച്, ആപ്പിൾ, മാതളനാരങ്ങ തുടങ്ങിയ സബ് ആസിഡിക് പഴങ്ങളോ നിങ്ങൾ ഒറ്റയ്ക്കു വേണം കഴിക്കാൻ.കാരറ്റ്, ഓറഞ്ച് എന്നിവ ഒന്നിച്ച് കഴിക്കുന്നത് വളരെ അപകടകരമാണ്. ഇങ്ങനെ കഴിക്കുന്നതിലൂടെ നെഞ്ചെരിച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
മത്സ്യവും മാംസവും ഒന്നിച്ച് കഴിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുക. കരൾ, വൃക്ക, മസ്തിഷ്‌കം എന്നിവയുടെ ആരോഗ്യത്തെയാണ് ഇവ രണ്ടും ബാധിക്കുന്നത്
Discussion about this post