ഭൂലോകം ഇടിഞ്ഞ് വീണെന്ന് പറഞ്ഞാലും മലയാളികൾ ഒഴിവാക്കാത്ത ഒന്നാണ് ചോറ്. ഒരു നേരമെങ്കിലും ഇത്തിരി ചോറ് കഴിച്ചില്ലെങ്കിൽ മലയാളിക്ക് വിശപ്പ് മാറില്ല. പക്ഷേ ഈ ശീലം അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ചോറിനെ ജീവിതത്തിൽ നിന്ന് പാടെ ഒഴിവാക്കാതെ എങ്ങനെ കഴിക്കാമെന്ന് നോക്കാം.
ചോറിനായി തിളപ്പിയ്ക്കുന്ന വെള്ളത്തില്‍, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ഇത് നല്ലപോലെ അലിഞ്ഞു ചേര്‍ന്നു കഴിയുമ്പോള്‍ മാത്രം അരി കഴുകിയിടാം. അല്ലെങ്കില്‍ അരി വെള്ളത്തില്‍ കഴുകിയിടുമ്പോള്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. അരക്കപ്പ് അരിയ്ക്ക് ഒരു ടീസ്പൂൺ എണ്ണയെന്നാണ് കണക്ക്.
ഇത് ചെറുതീയിൽ പതുക്കെ വേവിച്ചെടുക്കുക.ഇതു വാർത്തെടുക്കുക. ഇതിലൂടെ കൊഴുപ്പു കുറേ നീക്കം ചെയ്യാന്‍ സാധിയ്ക്കും.വാര്‍ത്തെടുത്ത ശേഷം കഴിയ്ക്കുന്നതിനു മുന്‍പ് 12 മണിക്കൂര്‍ നേരം റെഫ്രിജറേറ്ററില്‍ വയ്ക്കാം. പിന്നീടു പുറത്തെടുത്ത് ചൂടാക്കിയോ റൂം ടെമ്പറേച്ചറിലാകുന്നതുവരെ വച്ചോ കഴിയ്ക്കാം. ഈ രീതിയില പാകം ചെയ്തു കഴിയ്ക്കുന്നത് ചോറിലെ കൊഴുപ്പിന്റെ അളവ് 10 ശതമാനം വരെ കുറയ്ക്കുമെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നുവത്രേ. മറ്റൊന്ന് അരി കഴുകിയിടുമ്പോള്‍ ലേശം നാരങ്ങാനീരു പിഴിഞ്ഞൊഴിയ്ക്കാം. നല്ലതു പോലെ ചോറിൽ വെള്ളമൊഴിച്ച് വാര്‍ത്തെടുക്കുക. വെള്ളമൊഴിച്ചു വാര്‍ത്തെടുക്കുമ്പോള്‍ ചോറിലെ കൊഴുപ്പ് ഒരു പരിധി വരെ നീക്കാന്‍ സാധിയ്ക്കും.
വെളിച്ചെണ്ണ ചേര്‍ക്കുമ്പോള്‍ വെളിച്ചെണ്ണ ചോറിലെ സ്റ്റാര്‍ച്ചിലേയ്ക്കു കടന്നുചെല്ലുന്നു. ഇതുവഴി ദഹനരസങ്ങള്‍ക്ക് അരിയിലെ ഷുഗറിനെ വലിച്ചെടുക്കാന്‍ സാധിയ്ക്കില്ല. ചോറു തണുപ്പിയ്ക്കുമ്പോള്‍ അരിയിലെ അമിലോസ് മൂലകങ്ങളായി മാറും. ഇതു വഴിയും ഇതിലെ ഷുഗര്‍ ശരീരത്തില്‍ അലിഞ്ഞു ചേരാതിരിയ്ക്കും . ദഹനം നന്നായി നടക്കുന്ന ഉച്ചയ്ക്ക് ചോറ് കഴിക്കുന്നതാണ് നല്ലത്.
Discussion about this post