പ്രഭാതഭക്ഷണത്തിൽ രുചിയോറിയ വിഭവങ്ങൾ ഉൾപ്പെടുത്താൻ താത്പര്യപ്പെടുന്നവരാണ് നമ്മൾ മലയാളികൾ പുട്ടും കടലയും മുട്ടയും അപ്പവും, ഉപ്പുമാവും പപ്പടവും, ചപ്പാത്തിയും കറിയും അങ്ങനെ അങ്ങനെ ലിസ്റ്റ് നീളും. ഇതിൽ അധികപേരുടെയും ഇഷ്ടപ്പെട്ട കോംമ്പോ ഏതെന്ന് ചോദിച്ചാൽ ഉത്തരം പുട്ടും കടലയും ആയിരിക്കും. താരതമ്യേന ഉണ്ടാക്കാൻ എളുപ്പമായതിനാൽ ഇത് ആഴ്ചയിൽ പലദിവസവും ഉണ്ടാകും അതിൽ പരാതി പറയുന്നവരാകും അധികവും. എന്നാൽ കേട്ടോളൂ. കടല കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ഒട്ടനവധിയാണ്. ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന പയറുവർഗങ്ങളിൽ പ്രധാനിയാണ് കറുത്ത കടല. ഇരുമ്പ്,ഫോളേറ്റ്,ഫോസ്ഫറസ്,ചെമ്പ്,മാംഗനീസ് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഇരുമ്പിന്റെ സമ്പന്നമായ സ്രോതസ്സാണെന്ന് പ്രത്യേകം പറയേണ്ടതില്ലേെല്ലാ. ഫൈബർ ധാരാളം അടങ്ങിയിരിക്കുന്ന ഇതിൽ ഗ്ലൈസെമിക് ഇൻഡക്‌സ് നില വളരെ കുറവാണ്.
മാംസാഹാരികൾക്ക് മീൻ, ചിക്കൻ തുടങ്ങിയവയിൽനിന്ന് പ്രോട്ടീനുകൾ ലഭിക്കുന്നുണ്ട്. എന്നാൽ സസ്യഭുക്കുകൾക്ക് പ്രോട്ടീൻ ലഭിക്കാനുള്ള നല്ലൊരുപാധിയാണ് ഈ കറുത്ത കടല. ഇതിലുള്ള നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കുന്നു. ശരീരഭാരം കുറയ്ക്കുകയും അസിഡിറ്റി തടയുകയും ചെയ്യുന്നു.കാൽസ്യം, വൈറ്റമിൻ കെ എന്നിവയും ഇതിൽ ധാരാളമായി കാണപ്പെടുന്നു. ഇതാകട്ടെ എല്ലുകൾക്ക് കരുത്തേകാൻ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റ്, ഫൈബർ, വൈറ്റമിൻ സി എന്നിവ കൊളസ്‌ട്രോൾ കുറയ്ക്കുകയും അതുവഴി ഹൃദയത്തെ ആരോഗ്യത്തോടെ കാക്കുകയും ചെയ്യുന്നു. കടലയിലുള്ള കോളിൻ ബ്രെയിനിന്റെ വളർച്ചയെ സഹായിക്കുന്നു. സിങ്ക്, പ്രോട്ടീൻ എന്നിവ മുടികൊഴിച്ചിൽ തടയുകയും മുടിയുടെ നര കുറയ്ക്കുകയും ചെയ്യുന്നു
രാവിലെ കുതിർത്ത കടല ഒരു പിടി കഴിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജം നിലനിർത്തുന്നതിന് സഹായിക്കുന്നുണ്ട്.ചർമ്മത്തിനും ഏറെ നല്ലതാണ് കറുത്ത കടല. ചർമ്മത്തിലെ ചുളിവുകൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളോട് പോരാടുന്നു.
#blackchickpea #chickpea #food #health #blackchickpeacurry
Discussion about this post