ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നതിന്റെ തിരക്കിലാണ് മോഹൻലാൽ. ബറോസ് എന്ന മോഹൻലാൽ ചിത്രത്തിനായി ഏറെ പ്രതീക്ഷയിലാണ് ആരാധകർ. സിനിമയുടെ പ്രൊമോഷൻ തിരക്കുകളുമായി മോഹൻലാൽ വൻ തിരക്കിലാണെങ്കിൽ, അച്ചന്റെ തിരക്കുകളിലൊന്നും കൈകടത്താതെ, തന്റേതായ ലോകത്താണ് പ്രണവ് മോഹൻലാൽ.
ഇപ്പോഴിതാ, നടി സുഹാസിനിയോടൊത്തുള്ള തമിഴ് അഭിമുഖത്തിൽ മോഹൻലാൽ പ്രണവിനെ കുറിച്ച് മോഹൻലാലും സുഹാസിനിയും പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. പ്രണവ് ജീവിതം ആസ്വദിക്കുകയാണെന്നാണ് മോഹൻലാൽ പറഞ്ഞത്. സ്‌കൂളിൽ വച്ച് താൻ ബെസ്റ്റ് ആക്ടർ ആയിരുന്നു. അതുപോലെ തന്നെ പ്രണവും ആറാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ പ്രണവും ബെസ്റ്റ് ആക്ടർ ആയിരുന്നു. എങ്കിലും അവന് തന്റേതായ ജീവിതമുണ്ട്. ഒരുപാട് സിനിമകൾ ചെയ്യാൻ പ്രണവിന് താത്പര്യമില്ല. ഇടയ്ക്ക് മാത്രം ഒരു സിനിമ ചെയ്യും. യാത്ര ചെയ്യാനാണ് ഇഷ്ടം. അതെല്ലാം അവന്റെ ചോയ്‌സ് ആണ്. അതിൽ തങ്ങൾക്ക് പ്രശ്‌നമില്ല. അവന്റെ ജീവിതം അവൻ ആസ്വദിക്കട്ടെയെന്നും മോഹൻലാൽ പറഞ്ഞു.
പ്രണവിനൊപ്പം അഭിനയിച്ചതിന് ശേഷം, നിങ്ങളുടെ മകൻ നല്ല ആക്ടർ അല്ലേ എന്ന് താൻപറഞ്ഞതായി സുഹാസിനി മോഹൻലാലിനെ ഓർമിപ്പിച്ചു. ‘ഞാൻ അങ്ങനെയല്ലേ’ എന്നാണ് അന്ന് താങ്കൾ ചോദിച്ചത് എന്നും സുഹാസിനി പറഞ്ഞു. അതിന് മുമ്പും പ്രണവിനോടൊത്ത് ഉണ്ടായ ഒരു അനുഭവം സുഹാസിനി പങ്കുവച്ചു.
‘ഒരിക്കൽ, മണിരത്‌നം മമ്മൂട്ടിയോട് ഒരു കഥ പറയാൻ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. അപ്പോൾ ഒരു ചെറിയ പയ്യൻ അങ്ങോട്ടേക്ക് വന്നു. അപ്പോൾ ഒരു വടിയെടുത്ത് അവനെ മമ്മൂട്ടി ഓടിച്ചു. അത് ആരാണെന്ന് മമ്മൂട്ടിയോട് ചോദിച്ചപ്പോഴാണ് മോഹൻലാലിന്റെ മകൻ പ്രണവ് ആണെന്ന് അദ്ദേഹം പറഞ്ഞത്. മണിരത്‌നം ആകെ ഷോക്ക് ആയിപോയി. സ്വന്തം മകനെ പോലെ രണ്ട് അടിയും കൊടുത്തു’- സുഹാസിനി ചിരിച്ചുകൊണ്ട് പറഞ്ഞു.
സിനിമാ രംഗത്തെ എല്ലാവരും ഒരു കുടുംബം പോലെയാണെന്ന് മോഹൻലാൽ ഇതിന് മറുപടി പറഞ്ഞു. തങ്ങൾ പരസ്പരം ഒരുപാട് പേഴ്‌സണൽ കാര്യങ്ങൾ സംസാരിക്കും. പറ്റുന്നത് പോലെ പരസ്പരം സഹായിക്കുകയും ചെയ്യുമെന്നും താരം പറഞ്ഞു.
Discussion about this post