പുതുവർഷത്തോട് അനുബന്ധിച്ച് രണ്ട് കിടിലൻ ഓഫറുകൾ കൂടി പ്രഖ്യാപിച്ച് ബിഎസ്എൻഎൽ.628 രൂപ, 215 രൂപ വിലയുള്ള പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. അൺലിമിറ്റഡ് കോളിനൊപ്പം ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങളോടെയാണ് ഇരു റീച്ചാർജുകളും അവതരിപ്പിച്ചിരിക്കുന്നത്.
ബിഎസ്എൻഎല്ലിൻറെ 628 രൂപ റീച്ചാർജ് പ്ലാനിൻറെ വാലിഡിറ്റി 84 ദിവസമാണ്. അൺലിമിറ്റഡ് വോയിസ് കോളിംഗ്, ദിവസവും 100 വീതം സൗജന്യ എസ്എംഎസ്, ദിവസം 3 ജിബി വീതം ഡാറ്റ എന്നിവയാണ് 628 രൂപ റീച്ചാർജിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതിന് പുറമെ ഹാർഡി ഗെയിംസ്, ചലഞ്ചർ അരീന ഗെയിംസ്, ഗെയിംഓൺ, ആസ്‌ട്രോസെൽ എന്നിവയും പോഡ്കാസ്റ്റുകൾ, സീങ് മ്യൂസിക്, വൗ എൻറർടെയ്ൻമെൻറ്, ബിഎസ്എൻഎൽ ട്യൂൺ എന്നീ അധിക ആനുകൂല്യങ്ങളും ലഭിക്കും.
ബിഎസ്എൻഎല്ലിൻറെ പുതിയ 215 രൂപ റീച്ചാർജ് പ്ലാനിലും അൺലിമിറ്റഡ് വോയിസ് കോളും, ദിവസവും 100 വീതം എസ്എംഎസും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിന് പുറമെ ദിവസേന 2 ജിബി ഡാറ്റയും ഉപയോഗിക്കാം. 30 ദിവസമാണ് ഈ പ്ലാനിൻറെ സർവീസ് വാലിഡിറ്റി. ഹാർഡി ഗെയിംസ്, ചലഞ്ചർ അരീന ഗെയിംസ്, ഗെയിംഓൺ, ആസ്‌ട്രോസെൽ, ഗെയ്മീയം, ലിസ്റ്റൻ പോഡ്കാസ്റ്റ്, സീങ് മ്യൂസ്, വൗ എൻറർടെയ്ൻമെൻറ്, ബിഎസ്എൻഎൽ ട്യൂൺ എന്നിവയും 215 രൂപ പ്ലാനിനൊപ്പം ബിഎസ്എൻഎൽ നൽകുന്നു
Discussion about this post