ന്യൂഡൽഹി : ആംആദ്മി പാർട്ടിയിൽ പ്രതിസന്ധി രൂക്ഷം. ഡൽഹിയിലെ തോൽവിക്ക് പിന്നാലെ രാജി ഭീഷണി മുഴക്കി പഞ്ചാബിലെ എംഎൽഎമാർ. 30 എംഎൽഎമാരാണ് രാജി ഭീഷണി മുഴക്കുന്നത്. രാജി വച്ച് കോൺഗ്രസിലേക്ക് ചേരാനാണ് ഒരുങ്ങുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ എഎപി നേതാവ് അരവിന്ദ് കെജ്രിവാളുമായി നാളെ കൂടിക്കാഴ്ച നടത്തും.
പ്രതിസന്ധി പരിഹരിക്കാൻ അരവിന്ദ് കെജ്രിവാൾ എംഎൽഎമാരുമായി ഫോണിൽ സംസാരിച്ചു. എഎപി എംഎൽഎമാരെയും മന്ത്രിമാരെയും കെജ്രിവാൾ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം. പഞ്ചാബ് നിയമസഭ പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ് വയാണ് 30 എഎപി എംഎൽഎമാർ കോൺഗ്രസിലേക്ക് വരാൻ സന്നദ്ധത അറിയിച്ച് ബന്ധപ്പെട്ടിരുന്നതായി വെളിപ്പെടുത്തിയത്. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം എഎപിയുടെ അവസാനത്തിന്റെ സൂചനയാണെന്നും പ്രതാപ് സിങ് ബജ് പറഞ്ഞു.
മുഖ്യമന്ത്രി ഭഗവന്ത്മാനൊപ്പം നീങ്ങാനാവില്ലെന്ന നിലപാടിലാണ് എം എൽഎമാർ പറയുന്നത്. എഎപി മേധാവി ഒരിക്കൽ പറഞഞ്ഞിരുന്നു ഞാൻ അഴുമതിക്കാരനാണെങ്കിൽ ജനങ്ങൾ എനിക്ക് വോട്ട് ചെയില്ലായെന്ന് . ഇപ്പോൾ അദ്ദേഹത്തിന് സ്വന്തം സീറ്റ് നഷ്ടപ്പെട്ടിരിക്കുന്നു. ഇതിനർത്ഥം ഡൽഹിയിലെ ജനങ്ങൾ അദ്ദേഹത്തെ അഴിമതിക്കാരനായി കണക്കാക്കുന്നു എന്നാണ് എന്നല്ലേ ? എന്ന് അദ്ദേഹം ചോദിച്ചു.
പഞ്ചാബിലും എഎപിയുടെ സ്ഥിതി ഇത് തന്നെയാണ്. 2027 ൽ എഎപി സർക്കാർ നിലത്തു വീഴും. ഡൽഹിയുടെ ഫലം എഎപിയുടെ അവസാനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നും പ്രതാപ് സിങ് ബജ് കൂട്ടിച്ചേർത്തു.
2022 ൽ നടന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ 117 സീറ്റിൽ 92 എണ്ണം നേടിയാണ് ആം ആദ്മി പാർട്ടി അധികാരം പിടിച്ചത്. കോൺഗ്രസിന് 18 സീറ്റുകളാണ് ലഭിച്ചത്. ശിരോമണി അകാലിദൾ പാർട്ടിക്ക് മൂന്ന് എംഎൽഎമാരുമുണ്ട്.
Discussion about this post