ബേസിൽ ജോസഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘മരണമാസ്’ നിരോധിച്ച് ഗൾഫ് രാഷ്ട്രങ്ങൾ. നിലവിൽ സൗദി അറേബ്യയും കുവൈറ്റും ആണ് ചിത്രത്തിന്റെ പ്രദർശനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തിലെ ഏതാനും ഭാഗങ്ങൾ ഒഴിവാക്കിയാൽ റിലീസ് ചെയ്യാം എന്നാണ് കുവൈറ്റ് വ്യക്തമാക്കിയിട്ടുള്ളത്.
ട്രാൻസ്ജെൻഡർ ആയ വ്യക്തി സിനിമയിൽ ഉള്ളതിനാലാണ് മരണമാസിന് സൗദിയും കുവൈറ്റും വിലക്ക് കൽപ്പിച്ചിട്ടുള്ളത്. ഈ ട്രാൻസ്ജെൻഡർ വ്യക്തി അഭിനയിച്ച സീനുകൾ നീക്കം ചെയ്ത് സിനിമ കുവൈറ്റിൽ പ്രദർശിപ്പിക്കാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിട്ടുള്ളത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമ്മിക്കുന്നത്.
‘കുവൈറ്റിലെ സെൻസർ നിയമപ്രകാരം സിനിമയിലെ ഫസ്റ്റ് ഹാഫിലെയും സെക്കന്റ് ഹാഫിലെയും ചില സീനുകൾ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ട്. എഡിറ്റ് ചെയ്‌ത സീനുകളിലെ കല്ലുകടികൾ പൂർണ്ണമായി സിനിമാ ആസ്വാദനത്തെ ബാധിക്കുകയില്ല എന്ന് കരുതുന്നു. എല്ലാവരും സിനിമ തീയേറ്ററുകളിൽ തന്നെ കാണുക..”എന്നാണ് മരണമാസ്സ് ടീം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നത്.
Discussion about this post