2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ തന്നെ പിന്തുണച്ചതിന് ടീം മാനേജ്‌മെന്റിന് നന്ദി പറഞ്ഞുകൊണ്ട് ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഉർവിൽ പട്ടേൽ നായകൻ എംഎസ് ധോണിയുടെ വാക്കുകൾ പങ്കുവെച്ചിരിക്കുകയാണ്. ഫ്രാഞ്ചൈസി തനിക്ക് സ്വതന്ത്രമായി കളിക്കാനുള്ള ഇടം നൽകിയെന്നും അത് തന്റെ മികച്ച പ്രകടനം പുറത്തെടുത്തെന്നും 26 കാരൻ പറഞ്ഞു. ഒരു മത്സരത്തിൽ പൂജ്യനായി പുറത്തായതിന് ശേഷം ധോണിയുടെ സന്ദേശം അദ്ദേഹം വെളിപ്പെടുത്തി. 11 പന്തിൽ നിന്ന് നാല് സിക്‌സറുകളും ഒരു ബൗണ്ടറിയും ഉൾപ്പെടെ 31 റൺസ് നേടിയ അദ്ദേഹം മികച്ച രീതിയിലാണ് അരങ്ങേറ്റം നടത്തിയത്.
“മൂന്ന് മത്സരങ്ങൾ ഞാൻ കളിക്കും എന്ന് ശക്തമായ ഒരു നിർദ്ദേശം ഉണ്ടായിരുന്നു. ട്രയൽ മത്സരങ്ങളിൽ ഞാൻ കളിച്ചതുപോലെ കളിക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു. ഒരു കളിക്കാരൻ എന്ന നിലയിൽ എനിക്കും ഫ്രീഹാൻഡ് ആവശ്യമാണ്. ഞാൻ ആഗ്രഹിച്ച അവസരം എനിക്ക് ലഭിച്ചു. എനിക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ അതായിരുന്നു.”
“മഹി ഭായ് എന്നോട് ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ. ഞാൻ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് അദ്ദേഹം പറഞ്ഞില്ല. ഞാൻ പുറത്തായപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, ‘നീ നന്നായി ശ്രമിച്ചു, സുരക്ഷിതമായി കളിച്ചിരുന്നെങ്കിൽ അത് സിക്സ് അല്ലെങ്കിൽ ഫോർ ആയി പോകുമായിരുന്നു.’ അടുത്ത മത്സരത്തിൽ നിന്ന് കൂടുതൽ ശക്തിയിൽ അടിക്കാൻ ശ്രമിക്കാതെ , സുരക്ഷിതമായി കളിക്കുക, ‘നിങ്ങൾക്ക് ഇതിനകം തന്നെ ധാരാളം ശക്തിയുണ്ട്.’അദ്ദേഹം പറഞ്ഞു ” താരം കൂട്ടിച്ചേർത്തു.
മഹി ഭായ് തുടർന്ന് ഇങ്ങനെ പറഞ്ഞു ‘നീ ചെയ്തുകൊണ്ടിരുന്നതുപോലെ ചെയ്യൂ. അധികം ചിന്തിക്കേണ്ട. നീ മത്സരങ്ങൾ കളിക്കുമ്പോൾ, ഞാൻ അത് കണ്ടിട്ടുള്ള അഭിപ്രായങ്ങൾ പറഞ്ഞ് കൊള്ളാം.”
2024 ൽ ത്രിപുരയ്‌ക്കെതിരെ 28 പന്തിൽ സെഞ്ച്വറി നേടിയ ഗുജറാത്ത് ബാറ്റ്സ്മാൻ ഒരു ഇന്ത്യൻ കളിക്കാരന്റെ ഏറ്റവും വേഗതയേറിയ ടി20 സെഞ്ച്വറിയുടെ റെക്കോർഡ് സ്വന്തമാക്കി എന്നത് ശ്രദ്ധേയമാണ്.
Discussion about this post