വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് ഇന്നിംഗ്‌സുകളിലായി ഏഴ് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി നിൽക്കുന്ന മുഹമ്മദ് സിറാജ് തന്റെ മികച്ച ഫോം തുടരുകയാണ്. എന്നാൽ തന്റെ ആത്മവിശ്വാസത്തിന് പിന്നിൽ കരിയറിന്റെ തുടക്കത്തിൽ എം.എസ് ധോണി നൽകിയ ഉപദേശമാണെന്ന് പറയുകയാണ് സിറാജ് ഇപ്പോൾ.
“ഞാൻ ഇന്ത്യൻ ടീമിൽ ചേർന്നപ്പോൾ എം.എസ്. ധോണി എന്നോട് പറഞ്ഞത് ഓർക്കുന്നു, ‘മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കരുത്. നിങ്ങൾ നന്നായി പ്രകടനം കാഴ്ചവയ്ക്കുമ്പോൾ എല്ലാവരും നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, അതേ ആളുകൾ നിങ്ങളെ അധിക്ഷേപിക്കും,'” സിറാജ് ഓർത്തു.
പ്രശസ്തിയുടെ മറുവശത്തെക്കുറിച്ച് തനിക്ക് നല്ല ബോധ്യം ഉണ്ടെന്ന് പറഞ്ഞ സിറാജ് ഇങ്ങനെ പറഞ്ഞു. “എനിക്ക് ഒരുപാട് ട്രോളുകൾ കിട്ടി. നിങ്ങൾ പ്രകടനം നടത്തുമ്പോൾ, ആളുകൾ പറയും നിങ്ങളെപ്പോലെ ഒരു ബൗളർ ഇല്ലെന്ന്. പക്ഷേ നിങ്ങൾ ഒരിക്കൽ പരാജയപ്പെട്ടാൽ, അവർ പറയും, ‘നിങ്ങളുടെ അച്ഛനോടൊപ്പം ഓട്ടോയിൽ കയറുക’ എന്ന്. ഒരു മത്സരത്തിൽ നിങ്ങൾ ഒരു ഹീറോ ആണെങ്കിൽ അടുത്ത സീറോ ആണെന്നുള്ള ബോധ്യം എനിക്കുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും ഇംഗ്ലണ്ട് പര്യടനത്തിലെ മികച്ച ഫോം വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും സിറാജ് തുടരുന്ന കാഴ്ചയാണ് കാണുന്നത്. ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പര്യാടനത്തിൽ ബുംറയുടെ അഭാവത്തിൽ ടീം അറ്റാക്ക് നയിക്കേണ്ട ചുമതലയും സിറാജിനാണ്.
Discussion about this post