അഞ്ചുമാസം ഗർഭിണിയായ 17കാരി കാമുകനെ വീട്ടിൽ അന്വേഷിച്ചെത്തി. ഹരിപ്പാട് താമല്ലാക്കലിലെ 23 കാരന്റെ വീട്ടിലാണ് പെൺകുട്ടി നേരിട്ടെത്തിയത്. ഫോൺ വിളിച്ചിട്ട് എടുക്കാതെ ആയതോടെയാണ് 17കാരി നേരിട്ടിറങ്ങിയത്. പിന്നാലെ വീട്ടുകാർ പോലീസിനെ വിവരമറിയിക്കുകയും പെൺകുട്ടിയുടെ മൊഴി പ്രകാരം യുവാവിനെതിരെ പോക്‌സോ കേസെടുക്കുകയുമായിരുന്നു.
2023 ൽ സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായി. ഒരുദിവസം ബൈക്കിലെത്തി കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ ടൗണിലെ ഒരു ലോഡ്ജിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് ബംഗളൂരുവിൽ പഠനത്തിന് പോയ സമയത്ത് താമസസ്ഥലത്തെത്തി അവിടെ വച്ചും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി. ഇതോടെ യുവാവിനെതിരെ പോക്‌സോ, പട്ടിക ജാതി അതിക്രമം തടയൽ നിയമം എന്നിവ പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.













Discussion about this post