സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം വിശാഖപട്ടണത്ത് നടക്കുമ്പോൾ അതിൽ ജയിക്കുന്നവർക്ക് പരമ്പര എന്നതിനാൽ തന്നെ സമ്മർദ്ദം ഉണ്ടായിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ കഷ്ടപ്പെട്ട് ജയിച്ചു രണ്ടാം മത്സരത്തിൽ തോൽവിയെറ്റ് വാങ്ങിയ ഇന്ത്യ നേടിയ ഒമ്പത് വിക്കറ്റ് വിജയത്തിന് ശേഷം ആരധകർ ഏറ്റെടുത്തത് ടീമിലെ ഇതിഹാസങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഭാഗമായ ഒരു ചിത്രം. മത്സരത്തിൽ ഇരുവരും അർദ്ധ സെഞ്ച്വറി നേടിയിരുന്നു. വിരാട് പുറത്താകാതെ നിന്ന് ടീമിന്റെ ജയത്തിന് ശേഷം മടങ്ങും വഴിയാണ് തന്റെ പ്രിയ സഹതാരത്തെ രോഹിത് കെട്ടിപിടിച്ചത്.
ആ ചിത്രം എന്തായാലും സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആളുകളുടെയും സോഷ്യൽ മീഡിയയിലെ ആരാധകരുടെയും കണ്ണുകളിൽ തങ്ങിനിന്നു എന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം. “തമ്മിൽ ഉടക്കാണ്”, ” ടീമിൽ ഗ്രുപ്പിസം ഉണ്ടാക്കുന്നത് ഇവന്മാരാണ്” ഉൾപ്പടെ ഉള്ള അനേകം റൂമറുകൾ ഇവർക്കിടയിൽ ഈ കാലഘട്ടത്തിൽ ആരാധകർ കേട്ടെങ്കിലും തങ്ങളാണ് ഏറ്റവും മികച്ച കൂട്ടുകാർ എന്ന് ഈ ഇതിഹാസങ്ങൾ തെളിയിക്കുന്നു.
ഓസ്‌ട്രേലിയൻ പരമ്പരയിൽ രോഹിത് പ്ലയർ ഓഫ് ദി സീരീസ് ആയപ്പോൾ സൗത്താഫ്രിക്കൻ പരമ്പരയിൽ കോഹ്‌ലി ആയ നേട്ടം സ്വന്തമാക്കി. പ്രായമായി, ഇനി അടുത്ത ലോകകപ്പ് കളിക്കാൻ പറ്റില്ല എന്ന വിമർശനത്തിനും ട്രോളുകൾക്കും ബാറ്റുകൊണ്ട് പഴയ വിൻ്റേജ് ആലത്തെ ഓർമിപ്പിച്ച് ഇവർ ബാറ്റ് ചെയ്യുമ്പോൾ ” ഇനി ഇവരില്ലാതെ അടുത്ത ഏകദിന ലോകകപ്പ് ” ടീം ഇല്ല എന്ന് വിമർശകർ ഉൾപ്പടെ പറയാൻ തുടങ്ങിയിരിക്കുന്നു.
കോഹ്‌ലിയെ സംബന്ധിച്ച് പറഞ്ഞാൽ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോൾ താരം. കഴിഞ്ഞ നാല് ഏകദിനങ്ങളിൽ നിന്ന് 376 റൺസ്, രണ്ട് സെഞ്ച്വറികൾ, പുറത്തായത് രണ്ട് തവണ മാത്രം ഇങ്ങനെയാണ് കണക്കുകൾ പോകുന്നത്. ഓസ്‌ട്രേലിയയിൽ തുടർച്ചയായി രണ്ട് തവണ പൂജ്യനായി മടങ്ങിയതിന് ശേഷം കോഹ്‌ലിയുടെ കഴിവിനെ സംശയിച്ച ആളുകൾക്ക് ഉള്ള മറുപടി താരം നൽകിയത് നല്ല ഒന്നാന്തരം ക്ലാസ്സായി. ആ പരമ്പരയിലെ മൂന്നാം മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി ഫോമിലേക്ക് മടങ്ങിവരുന്നതിന്റെ സൂചന കാണിച്ചതാണ്.
എന്നാൽ അന്നത്തെ ഇന്നിംഗ്സ് ” ചക്കയിട്ടു മുയൽ ചത്തു” ആണെന്ന് പറഞ്ഞ വിരോധികൾക്ക് മുന്നിൽ താരം അഴിഞ്ഞാടുന്ന കാഴ്ച്ചയാണ് പിന്നെ ക്രിക്കറ്റ് ലോകം കണ്ടത്. ഇന്നലെ സമാപിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര പരമ്പരയിൽ രണ്ട് സെഞ്ചുറിയും ഒരു അർദ്ധ സെഞ്ചുറിയും സഹിതം 302 റൺസ് നേടിയ കോഹ്‌ലി കരിയറിലെ മറ്റൊരു പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് നേടിയതിന് പിന്നാലെ 2-3 വർഷത്തിനിടെ താൻ ഇതുപോലെ ബാറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിരിക്കുകയാണ്. ഇത് കൂടാതെ രോഹിത്തുമൊത്തുള്ള കൂട്ടുകെട്ടിനെക്കുറിച്ചും തങ്ങളുടെ നീണ്ട കരിയറിനെക്കുറിച്ചും താരം വാചാലനായി.
“രോഹിത്തും ഞാനും ഞങ്ങളുടെ കരിയറിൽ ഉടനീളം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ടീമിനായി എന്തെങ്കിലും പ്രത്യേകമായി ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു – അതുകൊണ്ടാണ് ഞങ്ങൾ ഇത്രയും കാലം ടീമിനായി കളിച്ചത്. ഇത്രയും വർഷങ്ങളായി ഞങ്ങൾ രണ്ടുപേർക്കും അത് ചെയ്യാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്” അദ്ദേഹം പറഞ്ഞു.













Discussion about this post