‘ഉറ്റവരെയും ഉടയവരെയും മാറ്റി നിർത്തി ആരോഗ്യ പ്രവർത്തകർ അക്ഷീണം പ്രയത്നിക്കുമ്പോൾ, ദിവസക്കൂലിക്ക് ചോര നീരാക്കുന്നവർ മുണ്ട് മുറുക്കി വീട്ടിൽ ഇരിക്കുമ്പോൾ, സംസ്ഥാന സർക്കാരിന്റെ ആൾക്കൂട്ട സത്യപ്രതിജ്ഞ‘; സംസ്ഥാന സർക്കാരിനെതിരെ മെഡിക്കൽ വിദ്യാർത്ഥികൾ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന തലസ്ഥാനത്ത് 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ മെഡിക്കൽ വിദ്യാർത്ഥികൾ രംഗത്ത്. ...