അരിക്കൊമ്പനെ കൂട്ടിലാക്കാൻ നടപടി ആരംഭിച്ച് വനംവകുപ്പ്; യൂക്കാലി മരങ്ങൾ മുറിച്ച് തുടങ്ങി
ഇടുക്കി: ജില്ലയെ ഭീതിയിലാക്കിയ അരിക്കൊമ്പൻ എന്ന് വിളിക്കുന്ന ഒറ്റയാനെ തളയ്ക്കാൻ നടപടികളുമായി വനംവകുപ്പ്. അരിക്കൊമ്പനെ മയക്കുവെടി വച്ച് കോടനാട് കൂട്ടിലാക്കാനാണ് ശ്രമം.കൂട് നിർമ്മിക്കുന്നതിനുള്ള യൂക്കാലി മരങ്ങൾ മുറിച്ചുതുടങ്ങി. ...