കൊല്ലം: കെട്ടാരക്കരയിൽ ഉത്സവം കണ്ട് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. സിപിഎം കുളനട ലോക്കൽ കമ്മിറ്റി അംഗവും പൂവറ്റൂർ സ്വദേശിയുമായ രാഹുൽ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങുകയായിരുന്നു യുവതി. ഇത് കണ്ട രാഹുൽ യുവതിയുടെ പിന്നാലെ കൂടി. ആദ്യം അശ്ലീല ചുവയോടെ സംസാരിച്ചു. എന്നാൽ പെൺകുട്ടി ഇത് താക്കീത് ചെയ്തതോടെ ഇയാൾ കടന്ന് പിടിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി ബഹളംവച്ച് ആളെക്കൂട്ടി. ഉത്സവത്തിനെത്തിയ ആളുകൾ ഓടിക്കൂടുന്നത് കണ്ടതോടെ രാഹുൽ ബൈക്കിൽ കടന്നുകളയുകയായിരുന്നു.
പിറ്റേന്ന് പെൺകുട്ടി കൊട്ടാരക്കര പോലീസിൽ പരാതി നൽകി. ഇതിൽ കേസ് എടുത്ത പോലീസ് ഊർജ്ജിത അന്വേഷണത്തിനിടെ രാഹുലിനെ പിടികൂടുകയായിരുന്നു. വീടിന് സമീപത്തു നിന്നാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
അതേസമയം അറസ്റ്റിലായതിന് പിന്നാലെ രാഹുലിനെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാഹുലിനെ പുറത്താക്കി.
Discussion about this post