കോഴിക്കോട്: പോക്‌സോ കേസ് പ്രതിയായ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ഇരയുടെ വീട്ടിൽ ആത്മഹത്യ ചെയ്തു. റിട്ടയേർഡ് എസ്‌ഐയും പുറ്റെക്കാട് സ്വദേശിയുമായ കെ.പി ഉണ്ണി (57) ആണ് തൂങ്ങി മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയോടെയായിരുന്നു കാർപോർച്ചിൽ ഉണ്ണിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിട്ടുള്ളത്.
എട്ട് വയസ്സുകാരിയായ പെൺകുട്ടിയെ ആണ് ഉണ്ണി പീഡിപ്പിച്ചത്. 2021 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന ഉണ്ണി അടുത്തിടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഉണ്ണി ആത്മഹത്യ ചെയ്തത്. താൻ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ഉണ്ണി പറഞ്ഞിരുന്നു.
Discussion about this post