കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിച്ചു. പ്രതിപക്ഷ യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ശിവശങ്കറെ കൊച്ചിയിൽ എത്തിച്ചത്.
പൊലീസ് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേ കസ്റ്റംസ് ഉദ്യോഗസ്ഥരും ശിവശങ്കറുമായി വരുന്ന എൻഫോഴ്സ്മെന്റ് സംഘത്തിനൊപ്പം ചേർന്നത് പുതിയ ചില സൂചനകളാണ് നൽകുന്നത്.
ശിവശങ്കറെ വീണ്ടും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തിയേക്കും. ഇഡിയുടെ അറസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം കസ്റ്റംസും ശിവശങ്കറെ അറസ്റ്റ് ചെയ്യാനാണ് സാധ്യത.
Discussion about this post