തിരുവനന്തപുരം: സി.എ.ജിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്കെതിരായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രമേയം. അതേസമയം കിഫ്ബിയുടെ വിദേശ കടമെടുപ്പിനെ വിമര്‍ശിച്ച സിഎജി റിപ്പോര്‍ട്ടിനെ തള്ളി മുഖ്യമന്ത്രി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതിനെ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷം. ഭരണഘടന സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.
പ്രമേയം പിന്‍വലിക്കണമെന്നും സതീശന്‍ സഭയില്‍ ആവശ്യപ്പെട്ടു.ഭരണഘടനാ സ്ഥാപനമായ സിഎജി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ നിരാകരിക്കാനുള്ള അധികാരം സഭയ്ക്കില്ലെന്ന് സതീശന്‍ പറഞ്ഞു. ഭരണഘടനയില്‍ ഒരിടത്തും സഭയ്ക്ക് ഇത്തരം ഒരു അധികാരം ഉള്ളതായി വ്യക്തമാക്കുന്നില്ല. സിഎജി റിപ്പോര്‍ട്ട് സഭയില്‍ വെച്ചാല്‍ അത് പബ്ലിക് അക്കൗണ്ട്സ് കമ്മിറഅറിയിലേക്ക് പോകേണ്ടതുണ്ട്. സര്‍ക്കാരിന്റെയും സിഎജിയുടെയും വാദങ്ങള്‍ കേട്ടശേഷം പിഎസിയാണ് ഇക്കാര്യത്തില്‍ അന്തിമ തിരുമാനം കൈക്കൊള്ളേണ്ടതെന്നും സതീശന്‍ പറഞ്ഞു.
എന്നാൽ ചട്ടം 118 പ്രകാരമാണ് പ്രമേയം അവതരിപ്പിച്ചത്. കിഫ്ബിയുമായ ബന്ധപ്പെട്ട് തയ്യാറാക്കിയ സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധവും യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാതെയും വിവരമറിയിക്കാതെയുമാണ് സി.എ.ജി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പ്പയാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സി.എ.ജി നിഗമനം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post