തിരുവനന്തപുരം: നേമത്ത് വി ശിവൻകുട്ടി ദയനീയമായി പരാജയപ്പെടുമെന്ന് ബിജെപി നേതാവ് എസ് സുരേഷ്. നേമത്ത് ബിജെപിയും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ത്രികോണ മത്സരമുണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നേമത്ത് ഇടതുപക്ഷം ചിത്രത്തില്‍ നിന്ന് പോയി. ത്രികോണമത്സരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ല. ബിജെപിയെ പരാജയപ്പെടുത്താൻ സിപിഎം വോട്ടുകള്‍ കൂടി യുഡിഎഫിന് പോകും. വട്ടിയൂര്‍ക്കാവിലെ ടിഎന്‍ സീമയുടെ അവസ്ഥയിലാവും നേമത്ത് വി ശിവന്‍കുട്ടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഎന്‍ സീമയെ കുരുതി കൊടുത്ത് കെ മുരളീധരനെ വട്ടിയൂര്‍ക്കാവില്‍ ജയിപ്പിച്ച ധാരണയില്‍ നിന്നാവാം ഇക്കുറി നേമത്ത് ശിവന്‍കുട്ടിയെ കുരുതി കൊടുത്ത് കെ മുരളീധരനെ ജയിപ്പിക്കാം എന്ന ധാരണ ഉണ്ടായതെന്നും സുരേഷ് സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു.
സിപിഎമ്മിന്റെ പിന്തുണ ഉണ്ടെങ്കില്‍ പോലും കോണ്‍ഗ്രസ് ബിജെപിയുടെ ഏഴയലത്തെത്തില്ലെന്നും എസ് സുരേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തിലെ ഒരു വാര്‍ഡില്‍ പോലും കോണ്‍ഗ്രസ് ജയിച്ചിട്ടില്ലെന്നും എസ് സുരേഷ് പറഞ്ഞു.
Discussion about this post