കൊച്ചി; ജനപ്രിയനായകനായി തിളങ്ങിനിൽക്കുമ്പോഴായിരുന്നു ഇടിത്തീപോലെ നടൻ ദിലീപിനെതിരെ നടി ആക്രമിക്കപ്പെട്ട കേസ് വരുന്നതും അദ്ദേഹം ജയിലാവുന്നതും. അദ്ദേഹത്തിന്റെ കരിയറിനെ വലിയ രീതിയിൽ ബാധിച്ചിട്ടുള്ളൊരു സിനിമയാണ് ഇത്. കേസിന്റെ വിചാരണയാവട്ടെ അനന്തമായി നീളുകയുമാണ്. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. കേസ് നീട്ടിക്കൊണ്ടുപോകുന്നതിന് എതിരെ താരം തന്നെ രംഗത്ത് എത്തിയിരുന്നു. ദിലീപ് എന്ന ജനപ്രിയ താരത്തിന് പ്രോക്ഷകർക്കിടയിൽ അവമതിപ്പുണ്ടാക്കിയ കേസായിരുന്നു നടിയെ ആക്രമിത്ത സംഭവം.ദിലീപിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത് പൾസർ സുനി അടക്കമുള്ള പ്രതികൾ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ ഭാഗം.
കേസിൽ അറസ്റ്റിലായ ദിലീപ് നീണ്ട 85 ദിവസാണ് ജാമ്യം ലഭിക്കാതെ ആലു സബ് ജയിലിൽ റിമാൻഡ് തടവുകാരനായി കഴിഞ്ഞത്. മറ്റ് പ്രതികൾ അക്രമിക്കുമോയെന്ന ഭയമുള്ളതിനാൽ ദിലീപിന് പ്രത്യേക സെൽ നൽകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവ്വനെങ്കിലും പിന്നീട് മറ്റ് പ്രതികളോടൊപ്പം തന്നെയായിരുന്നു താരത്തെ താമസിപ്പിച്ചത്. കവർച്ച ഉൾപ്പെടേയുള്ള കേസുകളിലെ പ്രതികളായ നാല് പേരായിരുന്നു ദിലീപിന്റെ സെല്ലിലെ സഹതടവുകാർ.
ഇപ്പോഴിതാ ദിലീപിന് എന്തുകൊണ്ട് പ്രത്യേക സെൽ അനുവദിച്ചില്ലെന്ന കാര്യം വ്യക്തമാക്കുകയാണ് അന്നത്തെ ആലുവ ജയിൽ സൂപ്രണ്ടായിരുന്ന വിജയൻ പി. കൂടുതൽ തടവ് പുള്ളികൾ ഉള്ളതിനാൽ ഒരാൾക്ക് മാത്രമായി പ്രത്യേക സെൽ അനുവദിക്കാൻ കഴിഞ്ഞില്ലെന്നാണ് അദ്ദേഹം പറയുന്നത്. ആലുവ സബ് ജയിലിൽ ഒരു കോറിഡോറിന് രണ്ട് വശങ്ങളിലായാണ് സെല്ലുകളുള്ളത്. നമുക്ക് ഒരു സെല്ലിൽ ഒരാളെ മാത്രമായി പാർപ്പിക്കാൻ സാധിക്കില്ല. എങ്കിലും താരതമ്യേന പ്രാധാന്യം കുറഞ്ഞ കേസുകളിലെ തടവുകാരെയാണ് അദ്ദേഹത്തിനൊപ്പം താമസിപ്പിച്ചത്. ദിലീപിന്റെ കൂടെ മറ്റുള്ളവരും ഉണ്ടായിരുന്നു. സിംഗിൾ സെല്ല് അവിടെയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post