എറണാകുളം: മോഹൻലാൽ ആദ്യം സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകർ. നാളെയാണ് ചിത്രം തീയറ്ററുകളിലെത്തുക. 3ഡിയിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നെയിൽ പ്രിവ്യൂ നടന്നിരുന്നു.
ഇപ്പോഴിതാ… തന്റെ ഏറ്റവും പ്രിയ സുഹൃത്തിന്റെ ആദ്യ ചിത്രത്തിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് നടന മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് മോഹൻലാലിന് ആശംസകൾ നേർന്ന് മമ്മൂട്ടി കുറിപ്പ് പങ്കുവച്ചത്.
‘ഇത്രകാലം അഭിനയസിദ്ധി കൊണ്ട് നമ്മളെ ത്രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സംവിധാന സംരഭമാണ് ‘ബറോസ്’. ഇക്കാലമത്രയും അദ്ദേഹംനേടിയ അറിവും പരിചയവും ഈ സിനിമയ്ക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു. പ്രാർത്ഥനകളോെട സസ്‌നേഹം മമ്മൂട്ടി’- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ബർോസ് നിർമിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടെ കഥയ അടിസ്ഥാനമാക്കിയാണ് ബറോസ് ഒരുക്കുന്നത്. ലിഡിയൻ നാദസ്വരമാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ബുക്കിംഗ് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
Discussion about this post