മുസ്ലീംലീഗും മതമൗലികവാദികളും കണ്ണുരുട്ടിയാൽ പേടിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറി, ഭൂരിപക്ഷ ജനതയുടെ വികാരങ്ങൾ സിപിഎം ഹനിക്കുന്നു ; കെ സുരേന്ദ്രൻ
തൃശ്ശൂർ: രാജ്യത്തിന്റെ അഭിമാന സ്തംഭമായ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിനെ നിഷേധാത്മകമായി കാണുന്ന കോൺഗ്രസ് ഭൂരിപക്ഷ വിഭാഗത്തെ അവഹേളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണഘടനയിൽ പ്രഥമചിത്രം ശ്രീരാമചന്ദ്രന്റെതാണ്. ...