കൗണ്ടറുകളുടെ എണ്ണം കൂട്ടും, മുൻകൂട്ടി പണമടച്ച് മദ്യം വാങ്ങാം; മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാൻ പുതിയ സംവിധാനങ്ങളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാൻ പുതിയ സംവിധാനങ്ങളൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകൂട്ടി മദ്യത്തിന്റെ പണമടച്ച് ബവ്കോ കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ...