‘പട്ടിയെ തല്ലുന്ന പോലെ തല്ലിച്ചതച്ചു, ഭീഷണിപ്പെടുത്തി ചികിത്സ വൈകിപ്പിച്ചു, ഒടുവിൽ രക്തം ഛർദ്ദിച്ച് മരിച്ചു‘: ദളിത് യുവാവ് ദീപുവിനോട് സിപിഎം പ്രവർത്തകർ ചെയ്ത ക്രൂരതകൾ എണ്ണിയെണ്ണി പറഞ്ഞ് സാക്ഷികൾ
കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദളിത് യുവാവ് ദീപു മരണത്തിന് മുൻപ് മൃഗീയമായ മർദ്ദനത്തിന് ഇരയായിരുന്നതായി സാക്ഷികളായ ട്വെന്റി ട്വെന്റി പ്രവർത്തകർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ...
























